• HOME
  • »
  • NEWS
  • »
  • crime
  • »
  • ഏഴുവയസുകാരനെ തലയണവച്ച് ശ്വാസം മുട്ടിച്ചുകൊന്നു; അമ്മ കസ്റ്റഡിയിൽ

ഏഴുവയസുകാരനെ തലയണവച്ച് ശ്വാസം മുട്ടിച്ചുകൊന്നു; അമ്മ കസ്റ്റഡിയിൽ

ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ആദ്യം പറഞ്ഞത്. സംശയം തോന്നി പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് വ്യക്തമായത്

  • Last Updated :
  • Share this:
    കോഴിക്കോട്: അത്തോളിയിൽ കഴിഞ്ഞ ദിവസം ഏഴു വയസുകാരൻ മരിച്ചത് കൊലപാതകമെന്ന് പൊലീസ്. യുവതിയായ അമ്മ തലയണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ആദ്യം പറഞ്ഞത്. സംശയം തോന്നി പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് വ്യക്തമായത്.

    കാപ്പാട് സൂപ്പി ക്കണ്ടി 'തുഷാര' യിൽ ഡാനിഷ് ഹുസൈൻ്റെ മകൻ ഹംദാൻ ഡാനിഷ് ഹുസൈൻ (7). ആണ് മരിച്ചത്. ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാത്ഥിയാണ്. അമ്മ മാനസിക വെല്ലുവിളിക്കു ചികിത്സയിലുള്ള ആളെന്നാണ് സൂചന. ഇവരെ അത്തോളി പൊലീസ് കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

    ഞായറാഴ്ച പുലർച്ചെ 2 മണിക്കാണ് ഹംദാനെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു.

    അങ്കണവാടി അധ്യാപികയെ അടുക്കളയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

    പത്തനംതിട്ട തിരുവല്ല കുറ്റപ്പുഴയിൽ അങ്കണവാടി അധ്യാപികയെ വീടിന്‍റെ അടുക്കളയിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റപ്പുഴ മാടമുക്ക് സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ മഹിളാ മണി(60)യെയാണ് ഇന്ന് രാവിലെ വീടിന്റെ പിൻവശത്തെ അടുക്കളയിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.

    ഇന്നു രാവിലെ ഏഴിന് അടുക്കളയിൽ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ ആറോടെ ഭർത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കി നൽകാനായി അടുക്കളയിലേക്ക് പോയതായിരുന്നു മഹിളാ മണി. ഏറെ നേരമായും കാണാത്തതിനെ തുടർന്ന് ശസശി അടുക്കളയിൽ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകടക്കുന്ന നിലയിൽ മഹിളാ മണിയെ കണ്ടെത്തിയത്.

    ഉടൻ‌തന്നെ ഭർത്താവ് സമീപത്തെ ബന്ധുവീട്ടിലെത്തി വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കൾ ചേര്‍ന്ന് മഹിളാ മണിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മഹിളാ മണിയ്ക്ക് മൂന്നാഴ്ച മുൻപ് കോവിഡ് ബാധിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർക്ക് ചില മാനസിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

    ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറയിച്ചു. ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തും. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
    Published by:Rajesh V
    First published: