നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഫാത്തിമയുടെ മരണം: പ്രതികളെ അറസ്റ്റു ചെയ്തില്ലെങ്കിൽ തെളിവുകൾ പുറത്ത് വിടുമെന്ന് പിതാവ്

  ഫാത്തിമയുടെ മരണം: പ്രതികളെ അറസ്റ്റു ചെയ്തില്ലെങ്കിൽ തെളിവുകൾ പുറത്ത് വിടുമെന്ന് പിതാവ്

  മകളുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള രേഖകൾ നിയമോപദേശം തേടിയ ശേഷം കൈമാറും.

  ഫാത്തിമയുടെ പിതാവ് വാർത്താസമ്മേളനത്തിൽ (ഫയൽ ചിത്രം)

  ഫാത്തിമയുടെ പിതാവ് വാർത്താസമ്മേളനത്തിൽ (ഫയൽ ചിത്രം)

  • Share this:
   തിരുവനന്തപുരം: മകളുടെ മരണത്തിന് കാരണക്കാരായവരെ വെള്ളിയാഴ്ചയ്ക്കകം അറസ്റ്റ് ചെയ്തില്ലെങ്കിൽ വാർത്താസമ്മേളനം വിളിച്ച് തെളിവുകൾ പുറത്ത് വിടുമെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ്. നല്ലൊരു ഉദ്യോഗസ്ഥൻ അന്വേഷണം എറ്റെടുത്തെന്നാണ് കരുതുന്നത്. കുറ്റവാളികളെ ഒരാഴ്ചക്കകം കണ്ടെത്തുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ നിന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

   മകളുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള  രേഖകൾ നിയമോപദേശം തേടിയ ശേഷം കൈമാറും. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഇടപെടലിൽ വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ശേഷിയുള്ളതുകൊണ്ടാണ് കേസ് നൽകിയതെന്ന
   ഐ ഐ ടി യു ടെ ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. തന്നെക്കാൾ സാമ്പത്തിക ശേഷിയുള്ളയാളാണ് സുദർശൻ.മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതെന്നും ലത്തീഫ് പറഞ്ഞു.

   Also Read സുദർശൻ പത്മനാഭൻ IIT വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘം

   ഫാത്തിമ ലത്തീഫിനെതിരെ മദ്രാസ് ഐഐടി പൊലീസിന് കത്ത് നല്‍കിയതായി ബന്ധു ഷമീർ ആരോപിച്ചു. സാമ്പത്തിക ശേഷിയുള്ളതിനാലാണ് ഫാത്തിമയുടെ കുടുംബം മരണത്തെ വിവാദമാക്കി ഐഐടിയെ താറടിച്ചു കാണിക്കുന്നതെന്ന് കത്തില്‍ ആരോപിക്കുന്നു.

    
   First published:
   )}