നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഷെഹല ഷെറിന്റെ മരണം; പ്രിൻസിപ്പലും ഡോക്ടറും ഉൾപ്പെടെ 4 പ്രതികളും ഒളിവിൽ

  ഷെഹല ഷെറിന്റെ മരണം; പ്രിൻസിപ്പലും ഡോക്ടറും ഉൾപ്പെടെ 4 പ്രതികളും ഒളിവിൽ

  മൊഴിയെടുക്കാൻ അന്വേഷണസംഘം വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

  shahla sherin

  shahla sherin

  • Share this:
   ബത്തേരി: സർവജന സ്കൂളിലെ അ‍ഞ്ചാം ക്ലാസുകാരിയായ ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത നാല് പേരും ഒളിവിൽ. പ്രിന്‍സിപ്പല്‍ കരുണാകരന്‍, വൈസ് പ്രിൻസിപ്പൽ മോഹൻകുമാർ, അധ്യാപകന്‍ ഷിജില്‍, ഷെഹലയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

   മൊഴിയെടുക്കാൻ അന്വേഷണസംഘം വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. സ്ഥലത്തില്ലെന്ന മറുപടിയാണ് ബന്ധുക്കൾ പൊലീസിന് നൽകിയത്. അതേസമയം ഷെഹലയുടെ മരണം സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന് ശേഷം അറസ്റ്റ് മതിയെന്നാണ് പൊലീസിന്റെ തീരുമാനം.

   ഇതിനിടെ ഡോക്ടര്‍ ജിസ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കാൻ നീക്കമാരംഭിച്ചു. ജില്ലാ കോടതി ജഡ്ജി നേരിട്ട് സംഭവ സ്ഥലം പരിശോധിച്ചതിനാല്‍ അവിടെനിന്നും  ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്ന നിയമോപദേശത്തെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നാണ് വിവരം.

   Also Read ഷെഹലയുടെ ശബ്ദമായത് നിദ മാത്രമല്ല; വീറോടെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയവരിൽ കീർത്തനയും വിസ്മയയും

   ബത്തരി താലൂക്ക് ആശുപത്രിയില്‍ ആന്റീവെനം സ്റ്റോക്ക് ഇല്ലായിരുന്നെന്ന ഡോക്ടറുടെ ആരോപണം തളളി ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും രംഗത്തെത്തി.  കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലക്ക് അയച്ച വിവരം ആശുപത്രി സൂപ്രണ്ടിനെ അറിയിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
   First published:
   )}