ഷെഹല ഷെറിന്റെ മരണം: 3 അധ്യാപകർക്കും ഡോക്ടർക്കുമെതിരെ പൊലീസ് കേസെടുത്തു

Shahla Sherin's Death: മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: November 22, 2019, 11:01 PM IST
ഷെഹല ഷെറിന്റെ മരണം: 3 അധ്യാപകർക്കും ഡോക്ടർക്കുമെതിരെ പൊലീസ് കേസെടുത്തു
shahla sherin
  • Share this:
സുൽത്താൻ ബത്തേരി: സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകർക്കും ഡോക്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. സര്‍വജന സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എ.കെ കരുണാകരന്‍, വൈസ് പ്രിന്‍സിപ്പല്‍ കെ.കെ മോഹനന്‍, അധ്യാപകന്‍ ഷജിൻ, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ലിസ മെറിന്‍ ജോയി എന്നിവര്‍ക്കെതിരെയാണ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തി കേസെടുത്തത്.

സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിനു പിന്നാലെ  നാലുപേരെ പ്രതികളാക്കി സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. നേരത്തെ മാതാപിതാക്കൾ പരാതി നൽകാൻ തയാറാകാത്തതിനാൽ  കേസെടുക്കാനാകില്ലെന്ന നിലപാടിലായിരുന്ന പൊലീസ്.

ബുധനാഴ്ചയാണ് സര്‍വജന സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി ഷെഹല ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റത്. അധ്യാപകരുടെയും ഡോക്ടറുടെയും അനാസ്ഥയിൽ ചികിത്സ വൈകിയതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുകയും സ്കൂൾ പിടിഎ പിരിച്ചുവിടുകയും ചെയ്തിരുന്നു.

ഷഹലയ്ക്ക് ചികില്‍സ നല്‍കാന്‍ വൈകിയത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അതേസമയം ചികില്‍സ നല്‍കാന്‍ വൈകിയെന്നാണ് ഡിഎംഒ ജില്ലാ കളക്ടർക്ക് നൽകിയ  അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

Also Read ബാലാവകാശ കമ്മീഷൻ കേസെടുത്തു

ഡിഎംഒ നടത്തിയ  പ്രാഥമികാന്വേഷണത്തില്‍വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ആഭ്യന്തര വിജിലന്‍സിനെ അന്വേഷണം ഏൽപ്പിച്ചത്.

സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നൽകിയിട്ടുണ്ട്.

Also Read ആരോഗ്യ പൊതുവിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ചയുടെ നേര്‍ക്കാഴ്ച: മുല്ലപ്പള്ളി
First published: November 22, 2019, 10:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading