• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദിവാകരന്റെ വീട്ടിലെ തകര്‍ന്ന വാതില്‍ പുതുക്കിപ്പണിയും;സുലോചനയുടെ പ്രതികാരം ഇങ്ങനെ


Updated: April 22, 2018, 11:49 PM IST
ദിവാകരന്റെ വീട്ടിലെ തകര്‍ന്ന വാതില്‍ പുതുക്കിപ്പണിയും;സുലോചനയുടെ പ്രതികാരം ഇങ്ങനെ

Updated: April 22, 2018, 11:49 PM IST
ചേര്‍ത്തല: കോണ്‍ഗ്രസുകാരനായതു കൊണ്ടു മാത്രം സ്വന്തം ഭര്‍ത്താവിനെ കണ്‍മുന്നിലിട്ട് തല്ലിക്കൊന്നവര്‍ അവശേഷിപ്പിച്ചു പോയതാണ് കൊച്ചുപറമ്പില്‍ വീടിന്റെ തകര്‍ന്ന വാതില്‍.

ഭര്‍ത്താവിനെ കൊലപ്പെടുത്തിയവര്‍ക്കു ശിക്ഷ വാങ്ങിക്കൊടുത്ത ശേഷമെ വാതില്‍ നന്നാക്കൂ എന്ന വാശിയിലായിരുന്നു ദിവാകരന്റെ ഭാര്യ സുലോചന പ്രതിജ്ഞയെടുത്തിരുന്നു. 2009-ല്‍ ആണ് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തുലുള്ള ഗുണ്ടാസംഘം ദിവാകരനെ സുലോചനയുടെ മുന്നിലിട്ട് തല്ലിക്കൊന്നത്.

ഇപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തന്റെ ഭാര്‍ത്താവിനെ കൊലപ്പെടുത്തിയവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സുലോചന. അതുകൊണ്ടു തന്നെ ആക്രമികള്‍ തകര്‍ന്ന വാതില്‍ ഒമ്പതു വര്‍ഷത്തിനുശേഷം നന്നാക്കാനുള്ള ഒരുക്കത്തിലാണ് ദിവാകരന്റെ കുടുംബം.

ചേര്‍ത്തല നഗരസഭ 32 -ാം വാര്‍ഡിലെ കോണ്‍ഗ്രസ് നേതാവായിരുന്നു ദിവാകരന്‍. 2009ല്‍ കയര്‍തടുക്ക് വില്‍പനയുമായി ബന്ധപട്ട തര്‍ക്കത്തിന്റെ പേരില്‍ സി.പി.എം. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടാക്രമിക്കുകയായിരുന്നു. വൈകുന്നേരത്തോടെ സംസാരിക്കാനെന്ന പേരിലാണ് ആറംഗസംഘം വീട്ടിലെത്തിയത്.

സംസാരത്തിനിടെ മകന്‍ ദിലീപിനെ ഇവര്‍ ആക്രമിച്ചു. ഇതേത്തുടര്‍ന്ന് ദിലീപ് വീട്ടിനുള്ളില്‍ കയറി വാതില്‍ അടച്ചു. അതക്രമിസംഘം വാതില്‍ തല്ലിത്തകര്‍ക്കുന്ന ഒച്ചകേട്ട് മറ്റൊരു മുറിയിലായിരുന്ന ദിവാകരന്‍ പുറത്തെത്തിയതോടെ അദ്ദേഹത്തെ അടിച്ചുവീഴ്ത്തുകയായിരുന്നു.
Loading...
ഒരാള്‍ അടികൊണ്ടു വീണ അച്ഛന്റെ അടിവയറ്റില്‍ ചവിട്ടിയെന്ന് മകന്‍ ദിലീപ് പറയുന്നു. ഒരാഴ്ചയോളം ചികിത്സയിലായിരുന്ന ദിവാകരന്‍ പിന്നീട് മരിച്ചു.

സി.പി.എം നേതാക്കളുടെ ഭീഷണി വകവയ്ക്കാതെ നിയമപോരാട്ടത്തിനിറങ്ങുമ്പോള്‍ പ്രതികള്‍ക്കു ശിക്ഷവാങ്ങി കൊടുത്തതിനു ശേഷമേ വാതില്‍ നന്നാക്കൂവെന്ന് സുലോചന ശപഥം ചെയ്തിരുന്നു.

ആറാം പ്രതിയായ മുന്‍ സി.പി.എം. നേതാവിനു വധശിക്ഷയുള്‍പ്പെടെ ലഭിച്ചതോടെയാണ് വാതില്‍ പുതുക്കിപ്പണിയാന്‍ ഇവര്‍ തീരുമാനിച്ചത്.

 
First published: April 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍