HOME » NEWS » Crime » DEATH THREAT FROM YOUTH SAYS MUKKOM GIRLS MOTHER TV SJS

'യുവാവ് ഭീഷണിപ്പെടുത്തി'; മുക്കത്തെ പട്ടികജാതി പെൺകുട്ടിയുടെ മരണത്തിൽ ദുരുഹത ആരോപിച്ച് മാതാവ്

മകളുടെ മരണശേഷം ഈ യുവാവ് തന്റെ മകനെയും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മാതാവ്

News18 Malayalam | news18-malayalam
Updated: December 13, 2019, 1:59 PM IST
'യുവാവ് ഭീഷണിപ്പെടുത്തി'; മുക്കത്തെ പട്ടികജാതി പെൺകുട്ടിയുടെ മരണത്തിൽ ദുരുഹത ആരോപിച്ച് മാതാവ്
പ്രതീകാത്മക ചിത്രം
  • Share this:
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോഴിക്കോട് മുക്കത്ത് വീടിനുളളിൽ  പ്ലസ്ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിന് കാരണം ഒരു യുവാവിൽ നിന്നുമുണ്ടായ ഭീഷണിയാണെന്ന് മാതാവ് പറഞ്ഞു. മകളുടെ മരണശേഷം ഈ യുവാവ് തന്റെ മകനെയും വിളിച്ച് ഭീഷണി മുഴക്കിയിരുന്നുവെന്നും അവർ പറഞ്ഞു.

മരണ ദിവസം ഈ യുവാവ്‌ മകളുമായി സംസാരിച്ചിരുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. മൊബൈൽ ഫോണും മകളെ ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തിയിരുന്നു. മരണത്തെ കുറിച്ച് പൊലീസിൽ നിന്നും നീതിപൂർവമായ അന്വേഷണം ഉണ്ടാവണമെന്നും മാതാവ് പറഞ്ഞു.

Also Read- ബ്ലൂവെയിൽ ഗെയിമിൽ കുടുങ്ങി ആത്മഹത്യ ചെയ്ത സാവന്തിന്റെ മാതാപിതാക്കൾ ജീവനൊടുക്കി

തന്റെ അനുജത്തിക്ക് സ്വയം ജീവനൊടുക്കേണ്ട യാതൊരു കാരണവും വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് സഹോദരിയും പറഞ്ഞു. ചേച്ചിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മന്ത്രി എ കെ ബാലനോട് സഹോദരൻ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

സംഭവത്തിൽ ആരോപണ വിധേയനായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പെൺക്കുട്ടി ഉപയോഗിച്ച മൊമ്പൈൽ ഫോൺ യുവാവിൽ നിന്നും കണ്ടെത്തിയതായിട്ടാണ് വിവരം.
Youtube Video
Published by: Rajesh V
First published: December 13, 2019, 1:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories