• HOME
  • »
  • NEWS
  • »
  • crime
  • »
  • Decomposed Body|പാലക്കാട് വീടിനുള്ളിൽ അഴുകിയ മൃതദേഹം; വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടേതെന്ന് സംശയം

Decomposed Body|പാലക്കാട് വീടിനുള്ളിൽ അഴുകിയ മൃതദേഹം; വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടേതെന്ന് സംശയം

മൃതദേഹത്തിന് ആഴ്ച്ചകളോളം പഴക്കമുണ്ട്.

  • Share this:
    പാലക്കാട്: മാത്തൂരിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം (Decomposed Body)കണ്ടെത്തി. മാത്തൂരിൽ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂമൻക്കാട് സ്വദേശി ഷൈജുവിന്റെ മൃതദേഹമാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ഷൈജു.

    ജാമ്യത്തിലിറങ്ങിയ ശേഷം ഷൈജുവിനെ ആരും കണ്ടിരുന്നില്ല. അഴുകി ദ്രവിച്ച നിലയിലാണ് മൃതദേഹം. ഷൈജുവിന്റെ മാത്തൂരിലെ വീട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

    മൃതദേഹത്തിന് ആഴ്ച്ചകളോളം പഴക്കമുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതക സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

    Also Read-POCSO| മലപ്പുറത്ത് പോക്സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ

    മറ്റൊരു സംഭവത്തിൽ, വിഴിഞ്ഞത്ത് വയോധികയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായതിന് പിന്നാലെ കോവളത്ത് പതിനാലുകാരിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് കണ്ടെത്തിയ റഫീഖയ്ക്കും മകനുമെതിരെ മറ്റൊരു കൊലപാതക കേസിലും പൊലീസ് അന്വേഷണം ആരംഭിച്ചു. വിഴിഞ്ഞം കല്ലുവെട്ടാംകുഴി തുമ്പ്ലിയോട് അഞ്ച് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ച സംഭവത്തിലാണ് മുല്ലൂർ കോവളം കൊലപാതകത്തിൽ പിടിയിലായ റഫീഖയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നത്.
    Also Read-Robber on CCTV| പുലർച്ചെ പുരപ്പുറത്തൊരു കള്ളൻ; മകൾ കണ്ടത് ഫോണിലൂടെ; മാതാപിതാക്കൾ രക്ഷപെട്ടത് ഇങ്ങനെ

    വാട്ടർ അതോറിറ്റിയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്ന വിജയലക്ഷ്മി എന്ന മോളിയെ വീടിന് സമീപം വഴിയിൽ മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. രാത്രി 12ന് ശേഷമാണ് ഇവർ മരിച്ചു കിടക്കുന്നത് അയൽവാസികൾ കാണുന്നത്.

    റഫീഖയ്ക്ക് വാടകയ്ക്ക് വീട് ശരിയാക്കുന്നതിനായി അയൽവാസി വിളിച്ചതനുസരിച്ച് വൈകിട്ട് 7.30 ന് മോളി വീട്ടിൽ നിന്നും പോയിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അന്നേ നാട്ടുകാർ ആരോപിച്ചിരുന്നു. എന്നാൽ മോളിയുടെ വീട്ടുകാർ പരാതി നല്‍കിയിരുന്നില്ല. ശാരീരിക വൈകല്യം ഉണ്ടായിരുന്ന മോളി അവിവാഹിതയായിരുന്നു. മോളി മരിക്കുമ്പോൾ 45 വയസ്സായിരുന്നു പ്രായം. റഫീഖയും മകനും മോളിയുടെ വീട്ടിലെ നിത്യസന്ദർശകരായിരുന്നുവെന്നും രാത്രിയിൽ മോളിയോടൊപ്പം തങ്ങാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. പൊലീസ് ഇക്കാര്യവും വിശദമായി അന്വേഷിക്കുന്നുണ്ട്.
    Published by:Naseeba TC
    First published: