• HOME
  • »
  • NEWS
  • »
  • crime
  • »
  • Thrissur| തൃശ്ശൂർ പീച്ചിയിൽ കനാലിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം അഴുകിയ നിലയിൽ

Thrissur| തൃശ്ശൂർ പീച്ചിയിൽ കനാലിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം അഴുകിയ നിലയിൽ

കുഞ്ഞുങ്ങളെ കാണാതായ കേസുകള്‍ പരിശോധിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തൃശ്ശൂർ: തൃശൂര്‍ പീച്ചി കല്ലിടുക്കില്‍ ദേശീയപാതയോരത്തെ കനാലില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. പീച്ചി ഡാമില്‍ നിന്നുള്ള വെള്ളം ഒഴുകുന്ന മൂലംകോട് ആണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

    കുഞ്ഞിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കുഞ്ഞുങ്ങളെ കാണാതായ കേസുകള്‍ പരിശോധിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

    മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭര്‍ത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

    Also Read-പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

    മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. യു.പി മീറത്തിലെ ശിവലോഖ്പുരിയിലാണ് സംഭവം. പ്രതിയായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശിവലോഖ്പൂര്‍ സ്വദേശി ദേവേന്ദ്രയാണ് അറസ്റ്റിലായത്.
    Also Read-നാല് വര്‍ഷം മുന്‍പ് വഴക്ക് ഉണ്ടാക്കിയ ബാറില്‍ വീണ്ടും സൗഹൃദം പുതുക്കി പ്രതികാരം; 2 പേർ അറസ്റ്റിൽ

    13 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദേവേന്ദ്ര പ്രതിമയെ വിവാഹം ചെയ്യുന്നത്. മദ്യപിച്ച് വീട്ടിലെത്തുന്ന പ്രതി പതിവായി യുവതിയെ മര്‍ദിക്കാറുണ്ടായിരുന്നു. കുറ്റകൃത്യം നടന്ന ദിവസം പ്രതി ഭാര്യയോട് പണം ആവശ്യപ്പെട്ടെന്നും നല്‍കാത്തതിലുള്ള അമര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

    പ്രതിമയുടെ തലയ്ക്കടിച്ച ശേഷം കഴുത്ത് മുറിച്ചായിരുന്നു കൊലപാതകം. ഭാര്യ മരിച്ച ശേഷം പ്രതിയും മകനും ചേര്‍ന്നാണ് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. സംഭവത്തില്‍ ദേവേന്ദ്രയ്ക്കും പിതാവിനുമെതിരെ കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കന്‍കര്‍ഖേര എസ്.എച്ച.ഒ സുബോദ് സക്‌സേന അറിയിച്ചു.
    Published by:Naseeba TC
    First published: