നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • 'കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല; കത്തി കൊണ്ടുവന്നത് സ്വയം കൈമുറിച്ച് പേടിപ്പിക്കാന്‍'; പ്രതി അഭിഷേക്

    'കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല; കത്തി കൊണ്ടുവന്നത് സ്വയം കൈമുറിച്ച് പേടിപ്പിക്കാന്‍'; പ്രതി അഭിഷേക്

    ആയുധം കൈയില്‍ കരുതിയത് സ്വന്തം കൈമുറിച്ച് പെണ്‍കുട്ടിയെ പേടിപ്പിക്കാനായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

    News18

    News18

    • Share this:
      കോട്ടയം: നിഥിനയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി അഭിഷേക്. രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പ്രതി വെളിപ്പെടുത്തി. പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസിന് പ്രതി മൊഴി നല്‍കി. ആയുധം കൈയില്‍ കരുതിയത് സ്വന്തം കൈമുറിച്ച് പെണ്‍കുട്ടിയെ പേടിപ്പിക്കാനായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

      സംസാരത്തിനിടെയുണ്ടായ തര്‍ക്കമാണ് കഴുത്തില്‍ കത്തിവെക്കാനിടയായതെന്നും അഭിഷേക് പൊലീസിനോട് പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജില്‍ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. യുവാവ് പെണ്‍കുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുകയും ചെയ്തു. പിന്നാലെ കത്തിയെടുക്കുകയായിരുന്നു.

      Also Read-'പരസ്പരം വഴക്കിട്ടു; മുടിയ്ക്ക് കുത്തിപ്പിടിച്ച് കഴുത്തിന് വെട്ടി'; ഞെട്ടല്‍ മാറാതെ സുരക്ഷാ ജീവനക്കാരന്‍

      കോളേജില്‍ ഫുഡ് പ്രൊസസിംഗ് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയാണ് നിതിനമോള്‍. സപ്ലിമെന്ററി പരീക്ഷയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ അഭിഷേക് പെണ്‍കുട്ടിയെ ആക്രമിക്കുകയും കഴുത്ത് ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ആയിരുന്നു.

      Also Read-പരീക്ഷ പൂര്‍ത്തിയാക്കാതെ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി; നിഥിനയ്ക്കായി കാത്തു നിന്നു; കൊലയ്ക്ക് ശേഷം ഭാവമാറ്റമില്ലാതെ അഭിഷേക്

      വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോളാണ്(22) കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്.

      Also Read-കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥി റാഗിങ്ങിനിരയായി; നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

      കഴുത്തറത്ത ശേഷം പൊലീസ് വരുന്നത് വരെ പ്രതി സമീപത്തുണ്ടായിരുന്നെന്ന് സുരക്ഷാ ജീവനക്കാരന്‍ ജോസ് പറയുന്നു. കോളേജ് അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
      Published by:Jayesh Krishnan
      First published:
      )}