നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പെരുമ്പാവൂർ പ്രമോദ് കൊലക്കേസ്: ഏഴ് വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

    പെരുമ്പാവൂർ പ്രമോദ് കൊലക്കേസ്: ഏഴ് വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

    ഫ്ലക്സ് ബോർഡ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടിയാണ് പ്രതി പ്രമോദിനെ കൊന്നത്

    പിടിയിലായ അശോകൻ

    പിടിയിലായ അശോകൻ

    • Share this:
      കൊച്ചി: പെരുമ്പാവൂർ പ്രമോദ് കൊലക്കേസ് പ്രതി ഏഴ് വർഷങ്ങൾക്ക് ശേഷം പിടിയിൽ. തിരുവനന്തപുരം വെള്ളറട സ്വദേശിയായ അശോകൻ (51) ആണ് പിടിയിലായത്. കോഴിക്കോട് നിന്നുമാണ് അശോകനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

      2014 ജൂൺ 14ന് പെരുമ്പാവൂരിൽ ദർശന എന്ന പരസ്യ സ്ഥാപനത്തിൽ ഇടുക്കി സ്വദേശിയായ പ്രമോദ് (31) വെട്ടേറ്റു കൊല്ലപ്പെട്ട കേസിലാണ് പ്രതിയായ അശോകൻ ഏഴു വർഷങ്ങൾക്കു ശേഷം അറസ്റ്റിലാവുന്നത്. അശോകൻറെ തന്നെ പരസ്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പ്രമോദ്. ഉടുമ്പൻചോല കരുണാപുരം സ്വദേശിയായിരന്നു പ്രമോദ്.

      ഫ്ലക്സ് ബോർഡ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കുന്നതിനായി വയർ കുത്തിക്കീറി. മുടിക്കൽ എന്ന സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ അവിടെ വച്ച് പരിചയപ്പെട്ട ഒരു കുടുംബത്തിലെ പെൺകുട്ടിയെ അശോകൻ തന്റെ പരസ്യ സ്ഥാപനത്തിൽ ജോലിക്കായി ക്ഷണിച്ചിരുന്നു.

      എന്നാൽ പെൺകുട്ടി ഇതിന് തയ്യാറായിരുന്നില്ല. ഇതിന് കാരണം പ്രമോദ് ആണെന്നാണ് അശോകൻ കരുതിയത്. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. തിരുവനന്തപുരം വെള്ളറട സ്വദേശിയായ അശോകനെ കോഴിക്കോട് നിന്നുമാണ് പിടികൂടിയത്.



      ക്രൈംബ്രാഞ്ച് എസ്പി ടോമി സെബാസ്റ്റ്യൻ ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. തൊടുപുഴ കോഴിക്കോട് എന്നീ സ്ഥലങ്ങളിലായി കൊലപാതകശ്രമം ഉൾപ്പെടെ ആറോളം കേസുകൾ അശോകനെതിരെ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

      You may also like:മലഞ്ചെരിവിൽ ദമ്പതികളുടെ കൈവിട്ട കളി; ശ്വാസമടക്കിപ്പിടിച്ച് സോഷ്യൽ മീഡിയ

      പെരുമ്പാവൂർ ​പൊലീസ് അന്വേഷണം നടത്തിയ കേസ് 2015 ലാണ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. നേരത്തേ പലവട്ടം അശോകനെ ക്രൈം ബ്രാഞ്ചും പൊലീസും ചോദ്യം ചെയ്തിരുന്നു. കൊലക്ക്​ ഉപയോഗിച്ച ആയുധങ്ങൾ അശോകന്റെ താമസ സ്ഥലത്ത് വെള്ളം നിറച്ച ബക്കറ്റിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

      You may also like:കെ. സുധാകരന് ചെറുപ്പം മുതൽ പിണറായിയോട് വെറുപ്പ്: മന്ത്രി എ കെ ബാലൻ

      അ​മ്പേഷണം തനിക്കുനേരെ നീങ്ങുന്നു എന്ന് മനസ്സിലായതോടെയാണ് അശോകൻ കോഴിക്കോട്ടേക്ക് കടന്നത്. ഇവിടെ ബൈക്കിൽ തുണിക്കച്ചവടം നടത്തി വരികയായിരുന്നു.



      ഡിവൈഎസ്പി ആർ റെസ്റ്റം സി ഐ രാജീവ് കുമാർ ,ഐ ബിനു ലാൽ എ എസ് ഐ രാജീവ്,ജലീൽ , ബിനോയി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
      Published by:Naseeba TC
      First published:
      )}