നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പഴയസ്വര്‍ണം കുറഞ്ഞവിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം; വാങ്ങാനെത്തിയപ്പോള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

  പഴയസ്വര്‍ണം കുറഞ്ഞവിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം; വാങ്ങാനെത്തിയപ്പോള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

  പണം നല്‍കാനെത്തിയ സിജോയെ മനീഷ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ആറു ലക്ഷം രൂപ കവര്‍ന്നെടുക്കുകയായിരുന്നു.

  അറസ്റ്റിലായ പ്രതി

  അറസ്റ്റിലായ പ്രതി

  • Share this:
   ഇടുക്കി: പഴയ സ്വര്‍ണം കുറഞ്ഞവിലയ്ക്ക് നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് സൗഹൃദം സ്ഥാപിച്ച് സ്വര്‍ണം വാങ്ങാനെത്തിയ ആളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. ഈട്ടിത്തോപ്പ് സ്വദേശിയാണ് മനീഷ് ആണ് അറസ്റ്റില്‍ ആയത്.

   ഇരട്ടയാറിലെ എയ്ഞ്ചല്‍ ജ്വല്ലറി നടത്തുന്ന എഴുകുംവയല്‍ സ്വദേശി സിജോ യെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പണം നല്‍കാനെത്തിയ സിജോയെ മനീഷ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ആറു ലക്ഷം രൂപ കവര്‍ന്നെടുക്കുകയായിരുന്നു.

   ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മുപ്പതാം തീയതി രാത്രിയായിരുന്നു സംഭവം നടന്നത്. പ്രതിയെ കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

   പ്രതിയില്‍ നിന്നും മോഷണമുതല്‍ കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

   കേസെടുത്ത് തങ്കമണി പോലീസ് അന്വേഷണം നടത്തിവരികയാണ് പ്രതി പിടിയിലായത്. അന്വേഷണസംഘത്തില്‍ തങ്കമണി ഇന്‍സ്‌പെക്ടര്‍ എ അജിത്ത്, എസ്‌ഐ അഗസ്റ്റിന്‍ എഎസ്‌ഐ ജോസഫ്, രവീന്ദ്രന്‍ സന്തോഷ് , SCP0 വിനോദ് , രാജേഷ് , ലിജോ WCPO രഞ്ജിത എന്നിവരുമുണ്ടായിരുന്നു.

   കുടുംബവഴക്ക്; ഇടുക്കിയില്‍ ആറു വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവില്‍

   ഇടുക്കി ആനച്ചാലില്‍ കുടുംബവഴക്കില്‍ ആറു വയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി. റിയാസ് മന്‍സിലില്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ സഹോദരനും മതാവിനും മുത്തശ്ശിയ്ക്കും മര്‍ദനമേറ്റു. മാതാവ് സഫിയ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ സഹോദരിയുടെ ഷാജഹാനാണ് അക്രമം നടത്തിയത്.

   ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഷാജഹാന്റെ ഭാര്യ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. തന്നേയും ഭാര്യയേയും അകറ്റിയതിന് പിന്നില്‍ ഭാര്യമാതാവും സഹോദരിയുമാണെന്ന ചിന്തയിലാണ് ഭാര്യവീട്ടുകാരെ കൂട്ടക്കൊല ചെയ്യാന്‍ ഷാജഹാന്‍ ഒരുങ്ങിയതെന്നാണ് സൂചന.

   ഇരുകുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലയ്ക്കടിച്ചു.

   കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ സഫിയയും മാതാവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
   Published by:Jayesh Krishnan
   First published:
   )}