നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വീട്ടില്‍ മദ്യശാല; പിടിച്ചെടുത്തത് 135 ലിറ്റര്‍ വിദേശമദ്യം; പ്രതി അറസ്റ്റില്‍

  വീട്ടില്‍ മദ്യശാല; പിടിച്ചെടുത്തത് 135 ലിറ്റര്‍ വിദേശമദ്യം; പ്രതി അറസ്റ്റില്‍

  ഓണത്തിന് വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 250 കുപ്പി വിദേശ മദ്യവുമായാണ് കൊല്ലം തഴവ സ്വദേശി ഓമനക്കുട്ടന്‍ പിടിയിലായത്.

  News18 Malayalam

  News18 Malayalam

  • Share this:
   കരനാഗപ്പള്ളി: വീട്ടില്‍ മദ്യശാല നടത്തിവന്ന നിരവധി അബ്കാരി കേസിലെ പ്രതി അറസ്റ്റില്‍. കരുനാഗപ്പള്ളി പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ വിദേശ മദ്യ ശേഖരമാണ് പിടികൂടിയത്. പ്രതി ഓമനക്കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. ഓണത്തിന് വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 250 കുപ്പി വിദേശ മദ്യവുമായാണ് കൊല്ലം തഴവ സ്വദേശി ഓമനക്കുട്ടന്‍ പിടിയിലായത്.

   കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ ഔട്ട്‌ലെറ്റുകളില്‍ നിന്നും ബാറഉകളില്‍ നിന്നുമാണ് ഇയാള്‍ മദ്യം ശേഖരിച്ചത്. വീടിന്റെ ഉള്ളിലായി ചാക്കിലായി സൂക്ഷിച്ചിരുന്ന 135 ലിറ്റര്‍ വിദേശമദ്യമാണ് പിടിച്ചെടുത്ത്. തിരുവോണദിവസം കരുനാഗപ്പള്ളി സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

   പ്രതിയായ ഓമനക്കുട്ടനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഓണക്കാലത്ത് അനധികൃത മദ്യവില്‍പ്പന തടയുന്നതിനായി കര്‍ശന നിയന്ത്ണങ്ങളും പരിശോധനയും ഏര്‍പ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി.

   മറ്റ് സ്ത്രീകളുമായി ബന്ധം; ഭർത്താവിനെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

   മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തിയ ഭർത്താവിനെ കയർ കുരുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തേനി പെരിയകുളം കാളിയമ്മന്‍കോവില്‍ തെരുവില്‍ രഞ്ജിത് കുമാര്‍ (33) കൊല്ലപ്പെട്ട കേസില്‍ ഭാര്യ സത്യയെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്. തേനി എസ്‌പി പ്രവീണ്‍ ഡോങ്‌റേയുടെ നിര്‍ദേശപ്രകാരം പെരിയകുളം പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിനെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.

   ഈ മാസം 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലി സത്യ രഞ്ജിത് കുമാറിനോട് വഴക്കുണ്ടാക്കി. മദ്യലഹരിയിൽ ലക്കുകെട്ട അവസ്ഥയിലായിരുന്നു രഞ്ജിത് കുമാർ. കട്ടിലിലേക്ക് വീണ രഞ്ജിത് കുമാറിനെ സത്യ തള്ളിവീഴ്ത്തിയ ശേഷം കഴുത്തിൽ കയറിട്ട് കുരുക്കി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.

   സംഭവം നടന്ന ശേഷം രഞ്ജിത് കുമാർ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് സത്യ മറ്റുള്ളവരോട് പറഞ്ഞത്. എന്നാൽ രഞ്ജിത് കുമാറിന്റെ പിതാവ് രാജ എസ്‌ പിക്ക് പരാതി നല്‍കിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് തേനി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെ കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്ന് തെളിയുകയായിരുന്നു.

   ഇതേത്തുടർന്നാണ് സത്യയെ പൊലീസ് വിളിപ്പിച്ചത്. എന്നാൽ പരസ്പര വിരുദ്ധമായ മൊഴി നൽകിയതോടെ പൊലീസിന് സംശയം വർദ്ധിച്ചു. ഇതേത്തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ സത്യ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിക്കെതിരെ കൊലക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. രഞ്ജിത് കുമാർ - സത്യ ദമ്പതികൾക്ക് എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്.
   Published by:Jayesh Krishnan
   First published: