ഇന്റർഫേസ് /വാർത്ത /Crime / Arrest | വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; പ്രതി പിടിയില്‍

Arrest | വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; പ്രതി പിടിയില്‍

കേസിലെ പ്രതി ഉദ്യോഗസ്ഥയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഇയാളുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലും ഫേസ്ബുക്ക് പേജ് വഴിയും പ്രചരിപ്പിക്കുകയാണുണ്ടായത്.

കേസിലെ പ്രതി ഉദ്യോഗസ്ഥയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഇയാളുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലും ഫേസ്ബുക്ക് പേജ് വഴിയും പ്രചരിപ്പിക്കുകയാണുണ്ടായത്.

കേസിലെ പ്രതി ഉദ്യോഗസ്ഥയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഇയാളുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലും ഫേസ്ബുക്ക് പേജ് വഴിയും പ്രചരിപ്പിക്കുകയാണുണ്ടായത്.

  • Share this:

തിരുവനന്തപുരം: ഫേസ്ബുക്ക് അക്കൗണ്ടില്‍(Facebook Account) നിന്നും കരസ്ഥമാക്കിയ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോര്‍ഫ്(Morphed) ചെയ്ത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍(Arrest). തിരുവനന്തപുരം, ചാല, വൃന്ദാവന്‍ ലൈനില്‍ മുറിപ്പാലത്തടി വീട്ടില്‍ ജയകുമാര്‍ മകന്‍ അഭിലാഷ്(25)നെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയായ അഭിലാഷ് ഉദ്യോഗസ്ഥയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ ഇയാളുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലും ഫേസ്ബുക്ക് പേജ് വഴിയും പ്രചരിപ്പിക്കുകയാണുണ്ടായത്. ഫേസബുക്ക്, ഗൂഗിള്‍, ജിയോ അധികാരികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ മെയില്‍ ഐഡി, ഐ പി അഡ്രസ്സ്, കൂടാതെ മൊബൈല്‍ നമ്പരുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായത്.

പ്രതി ഉപയോഗിച്ച ഡിവൈസുകളും പിടിച്ചെടുത്തു. ഈ ചിത്രം ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുകയും അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത രണ്ടാം പ്രതി കോഴിക്കോട് പുതുപ്പാടി നെരോത്ത് വീട്ടില്‍ കുമാരന്‍ മകന്‍ ബാബു (42)നെ കോഴിക്കോട് നിന്നും ജൂലൈ ആദ്യം അറസ്റ്റ് ചെയ്തിരുന്നു.

Also Read-Aneesh Murder | വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്ന വാദം തള്ളി; അനീഷ് രണ്ടു മണിക്കു മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി

സിറ്റി പോലീസ് കമ്മിഷണര്‍ ഐജി. ബല്‍റാം കുമാര്‍ ഉപാദ്ധ്യായ ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം സിറ്റി സൈബര്‍ സ്റ്റേഷന്‍ ഡി വൈ എസ് പി റ്റി.ശ്യാംലാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Also Read-Shot Dead | മലയാളിയായ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ യു എസില്‍ വെടിയേറ്റു മരിച്ചു

സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശ്. എസ്.പി, എസ്.ഐ. മനു. ആര്‍.ആര്‍, പോലീസ് ഓഫീസര്‍മാരായ വിനീഷ് വി.എസ്, സമീര്‍ഖാന്‍ എ. എസ്, മിനി. എസ് . എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

First published:

Tags: Arrest, Fake Facebook account, Morphed Pictures