നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Rape Case | ഡല്‍ഹിയില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍

  Rape Case | ഡല്‍ഹിയില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍

  വീട്ടിന് മുന്നില്‍ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തുവച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. റോഹ്ത്തകില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഗുരുതര പരിക്കേറ്റ കുട്ടി ഇപ്പോഴും രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുമായി നില്‍ക്കുന്ന ഇയാളുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ കുടുങ്ങിയിരുന്നു. വീട്ടിന് മുന്നില്‍ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തുവച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

   രക്തമൊലിക്കുന്ന നിലയിലാണ് കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് കുട്ടി ബലാത്സംഗം നേരിട്ടതായി കുടുംബത്തെ അറിയിച്ചത്. കൂലിപ്പണിക്കാരനാണ് കുട്ടിയുടെ അച്ഛന്‍. അന്വേഷണത്തില്‍ കുട്ടിയെ പ്രതിക്കൊപ്പം സമീപത്തെ ചന്തയില്‍ വച്ച് കണ്ടതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.

   Also Read-Murder| ഗര്‍ഭിണിയായ ഭാര്യയെയും പ്രതിശ്രുത വധുവിനെയും നൈട്രജന്‍ ഗ്യാസ് നല്‍കി കൊലപ്പെടുത്തി; കേണലായിരുന്ന 40കാരന്‍ അറസ്റ്റില്‍

   പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് നേരത്തേ ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് പൊലീസിന് ദില്ലി വനിതാകമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

   Murder | ജോലിക്ക് പോകുന്നതിനെ ചൊല്ലി തര്‍ക്കം; സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

   സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ(Murder) കേസിലെ പ്രതി(Defendant) കീഴടങ്ങി. മത്സ്യബന്ധനത്തിന് പോകാന്‍ ഉറക്കം എഴുന്നേല്‍ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അരൂര്‍ കുത്തിയതോട് പള്ളിത്തോട് ചെട്ടിവേലിക്കകത്ത് തങ്കച്ചന്റെ മകന്‍ ഷാര്‍വിന്‍ എന്നുവിളിക്കുന്ന ഇമ്മാനുവലിനെ(22) കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ഷാരോണ്‍(24) പൊലീസില്‍ കീഴടങ്ങി.

   പുലര്‍ച്ച മത്സ്യബന്ധനത്തിന് പോകുന്നതിന് എഴുന്നേല്‍ക്കാന്‍ താമസിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഷാരോണിന്റെ ആക്രമണത്തില്‍ ഇമ്മാനുവലിന്റെ തലയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന് മുകളില്‍നിന്ന് വീണെന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. ഇമ്മാനുവല്‍ 21-നാണ് മരിച്ചത്.

   Also Read-Rape Case | ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്തെട്ടുകാരന് ആറു വര്‍ഷം തടവും പിഴയും

   പോസ്റ്റമോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് തെളിഞ്ഞത്. ഇമ്മാനുവലിന്റെ മരണത്തെ തുടര്‍ന്ന് ഷാരോണ്‍ ഒളിവിലായിരുന്നു. ഇമ്മാനിവലിനെ വെട്ടാന്‍ ഉപയോഗിച്ച രക്തംപുരണ്ട വാള്‍ പൊലീസ് കണ്ടെടുത്തു. പ്രതിയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.
   Published by:Jayesh Krishnan
   First published:
   )}