• HOME
  • »
  • NEWS
  • »
  • crime
  • »
  • ആലപ്പുഴ നഗരത്തിലും കുട്ടനാട്ടിലും നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു; പ്രതി പിടിയില്‍; പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ്

ആലപ്പുഴ നഗരത്തിലും കുട്ടനാട്ടിലും നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു; പ്രതി പിടിയില്‍; പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ്

മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിട്ടുളളയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
ആലപ്പുഴ: കുട്ടനാട്ടിലും ആലപ്പുഴ നഗരത്തിലും വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു. കൈനകരി, കുപ്പപ്പുറം പ്രദേശങ്ങളില്‍ ആറ് വാഹനങ്ങളാണ് പുലര്‍ച്ചെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. പ്രതി മണ്ണഞ്ചേരി സ്വദേശി അന്‍സറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിട്ടുളളയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. കൈനകരി കുപ്പ പുറത്തും, മുണ്ടയ്ക്കൽ പാലത്തിലും പരിസര പ്രദേശങ്ങളിലുമായാണ് വ്യാപകമായ അക്രമം നടന്നത്. പൊലീസ് പെട്രോളിംഗ് ശക്തമല്ലാത്ത പ്രദേശത്ത് രാവിലെയാണ് പ്രദേശവാസികൾ വിവരമറിഞ്ഞത്. പലരും ആറിനക്കരെ താമസിക്കുന്ന ആളുകളാണ്. വാഹനം വീടുകളിലേക്ക് കൊണ്ട് പോകാൻ മാർഗമില്ലാത്തതിനാലാണ് റോഡരികുകളിൽ സൂക്ഷിച്ചിരുന്നത്. പെട്രോൾ ഉപയോഗിച്ചാണ് കത്തിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക  നിഗമനം.

ഇരുചക്ര വാഹനത്തിൽ എത്തിയ ആളാണ് വാഹനങ്ങൾക്ക് തീയിട്ടതെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. വാഹന നമ്പർ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് മോഷ്ടിക്കപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സി സി റ്റി വി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ നിന്നാണ് എത്തിയത് അൻസർ ആണ് എന്ന നിഗമനത്തിലേക്ക് പൊലിസ് എത്തിയത്.

മണ്ണഞ്ചേരി സ്വദേശിയായ ഇയാൾ ദീർഘകാലം മാനസീകാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു. മടങ്ങിയെത്തിയിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരുധിയിൽ വാഹനമോഷണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ഇയാൾ കൂടുതൽ വാഹനങ്ങൾക്ക് തീവെച്ചതായി പൊലീസ് കണ്ടെത്തി.പിച്ചു അയ്യർ ജംഗ്ഷന് സമീപം ഒരു സ്കൂട്ടറിന് അൻസാർ തീവെച്ചിട്ടുണ്ട്. വാഹന മോഷണവും വാഹനം കത്തിക്കലുമടക്കം നോർത്ത് പൊലീസും രണ്ട് കേസുകൾ രജിസ്ട്രർ ചെയതിട്ടുണ്ട്.

Also Read-ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ആദ്യം ഇയാളെ നോർത്ത് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. രണ്ട് കേസുകളിലുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നെടുമുടി, പുളിങ്കുന്ന് പൊലീസുകൾക്ക് കൈമാറും.പെട്രോളുമായി ആണ് അൻസർ എത്തിയതെന്നാണ് സൂചന. വാഹനമോഷ്ടാവാണ് എന്നായിരുന്നു ആദ്യ വിലയിരുത്തലെങ്കിലും പിന്നീട് അൻസറിലേക്ക് പൊലീസ് എത്തുകയായിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് നേരത്തെയും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രതിയെ കുറിച്ച് വിവരം ലഭിച്ചതിന് ശേഷം പൊലീസ് മണ്ണഞ്ചേരിയിൽ അൻസറിൻ്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ചിത്രങ്ങൾ ലഭിച്ചതിൽ നിന്നുമാണ് അൻസർ ആണ് എന്നുള്ളത് പൊലീസിന് ഉറപ്പിക്കാനായത്.സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ പ്രതി പൊലീസ് കസ്റ്റഡിയിലായി.

അക്രമത്തിൽ കാറ് ഭാഗീകമായി മാത്രമാണ് കത്തിയിട്ടുള്ളത്. ഇരുചക്രവാഹനങ്ങളിൽ മുണ്ടയ്ക്കൽ പാലത്തിന് മുകളിൽ സൂക്ഷിച്ചിരുന്നത് പൂർണമായും കത്തിനശിച്ചു. കത്തിയ കാറിന് ആറ് മാസം മാത്രമേ പഴക്കമുണ്ടായിരുന്നുള്ളു. മറ്റൊരു വീട്ടിൽ സൂക്ഷിച്ചിരുന്ന കാറ് അവിടെ വീട് പണി ആയതിനാൽ റോഡരികിൽ സൂക്ഷിക്കുകയായിരുന്നു. ചെത്തുതൊഴിലാളിയുടെ  സകൂട്ടർ കത്തി തുടങ്ങിയപ്പോൾ തന്നെ അയൽവാസി കണ്ടതിനെ തുടർന്ന് വാഹനത്തിൻ്റെ കവർ മാത്രമേ നശിച്ചുള്ളു. വാഹനങ്ങൾ നശിച്ചത് വലിയ പേടിയാണ് കുട്ടനാട്ടുകാരിൽ ഉണ്ടാക്കുന്നത്. കാരണം ബഹുഭൂരിപക്ഷം പേർക്കും കുട്ടനാടിൻ്റെ ഭൂപ്രകൃതി കൊണ്ട് വാഹനങ്ങൾക്ക് വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. മേഖലകളിൽ പെട്രോളിംഗ് ശക്തിപ്പെടുത്തണമെന്ന് ജനങ്ങൾ ആവശ്യം ഉന്നയിച്ചു.
Published by:Jayesh Krishnan
First published: