തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്ന (Robbery )സംഭവത്തില്‍ പ്രതി പിടിയില്‍.വഞ്ചിയൂര്‍ പാറ്റൂര്‍ സ്വദേശി അച്ചുവിനെയാണ് തിരുവനന്തപുരം റെയില്‍വേ പൊലീസ് (Police) പിടികൂടിയത്.
ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസിലെ യാത്രക്കാരിയുടെ മാലയാണ് പേട്ട റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പ്രതി മോഷ്ടിച്ചത്.
തുടര്‍ന്ന് യാത്രക്കാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷണത്തിന് ശേഷം പ്രതി വിറ്റ മാല അന്വേഷണസംഘം കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Rape |രാത്രി സിനിമ കണ്ടു മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; നാല് പേര് പിടിയില്‍
രാത്രി സിനിമ കണ്ട് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി അഞ്ച് പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗം (gang rape) ചെയ്തു. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ കട്പാഡി എന്ന സ്ഥലത്താണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതികളായ നാല് പേരെ പോലീസ് അറസ്റ്റ് (arrest) ചെയ്തു. ഇവരില്‍ രണ്ടു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.
നഗരത്തിലെ ആശുപത്രിയിലെ ജീവനക്കാരിയാണ് പീഡനത്തിന് ഇരയായ യുവതി. സിനിമ കണ്ടതിനുശേഷം യുവതിയും ആണ്‍സുഹൃത്തും ഷെയര്‍ ഓട്ടോ വിളിച്ച് ആശുപത്രിയിലേക്ക് മടങ്ങുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ ഓട്ടോയിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര് യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെയും സുഹൃത്തിന്റെയും പക്കലുണ്ടായിരുന്ന 40,000 രൂപയും സ്വര്‍ണാഭരണങ്ങളും അക്രമികള്‍ കൈക്കലാക്കി.
യുവതി ഇമെയിലിലൂടെ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവരുന്നത്. പിടിയിലായ പ്രതികളില്‍ രണ്ട് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലേക്കും അയച്ചു. ഒരാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.