നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Arrest | ബൈക്കിലെത്തി വയോധികയുടെ പണവും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍

    Arrest | ബൈക്കിലെത്തി വയോധികയുടെ പണവും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍

    ചേളന്നൂര്‍ കണ്ണങ്കര സ്വദേശി തൊണ്ടിപ്പറമ്പത്ത് നയീമുദ്ധീനാണ് കാക്കൂര്‍ പോലീസിന്റെ പിടിയിലായത്.

    News18 Malayalam

    News18 Malayalam

    • Share this:
    കോഴിക്കോട്: കണ്ണങ്കര മനോജ് ഇന്‍ഡസ്ട്രിസിനു സമീപം ബൈക്കിലെത്തി വയോധികയുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന പ്രതി പിടിയില്‍. ചേളന്നൂര്‍ കണ്ണങ്കര സ്വദേശി തൊണ്ടിപ്പറമ്പത്ത് നയീമുദ്ധീനാണ് കാക്കൂര്‍ പോലീസിന്റെ പിടിയിലായത്.

    നവംബര്‍ 23 തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ചേളന്നൂര്‍ പഞ്ചായത്തോഫീസില്‍ പോയി മടങ്ങി വരികയായിരുന്ന വയോധികയുടെ കയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും രേഖകളുമടങ്ങിയ കവര്‍ പിറകിലൂടെ ബൈക്കിലെത്തിയ പ്രതി തട്ടിപ്പറിച്ചു കടന്നുകളയുകയായിരുന്നു.

    പരാതി ലഭിച്ചതിനെ തുടര്‍ന്ന് കാക്കൂര്‍ പോലീസ് ഉടനടി കേസ് രജിസ്റ്റര്‍ ചെയ്ത് സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും അമ്പതോളം CCTV ഫുട്ടേജുകള്‍ പരിശോധിച്ചും സംഭവം കണ്ട് പ്രതിയെ ബുള്ളറ്റില്‍ സാഹസികമായി പിന്തുടര്‍ന്ന ചാലില്‍ താഴം സ്വദേശി ഷിബിന്‍ നല്‍കിയ നിര്‍ണായക വിവരങ്ങളും ശേഖരിച്ച് കാക്കൂര്‍ പോലീസിന് നല്‍കിയിരുന്നു.

    നിരീക്ഷിച്ചു വരുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ ചേളന്നൂര്‍ അഞ്ചാം വളവില്‍ വെച്ച് കാക്കൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ പ്രതിയെ ബൈക്ക് സഹിതം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-III കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

    Also Read-Sandeep Murder| സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകം: അഞ്ചാം പ്രതി എടത്വായിൽ പിടിയിൽ; മുഴുവൻ പ്രതികളും അറസ്റ്റിലായി

    കൊല്ലത്ത് ഇടപാടുകാരുടെ രേഖകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്; ലക്ഷങ്ങള്‍ അപഹരിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

    കൊല്ലം കടപ്പാക്കടയിലെ പ്രമുഖ കോര്‍പ്പറേറ്റ് ധനകാര്യ സ്ഥാപനത്തിലെ കണക്കില്‍ തിരിമറി നടത്തി ഇരുപത് ലക്ഷത്തിലധികം രൂപ അപഹരിച്ച ജീവനക്കാരന്‍ പോലീസ് പിടിയിലായി. സ്ഥാപനത്തിന്‍റെ സെയില്‍സ് ഓഫീസറായിരുന്ന ഇരവിപുരം കാവല്‍പ്പുര കിടങ്ങനഴികം വീട്ടില്‍ മുഹമ്മദ് റാഫിക്ക് (21) ആണ് പിടിയിലായത്.

    സ്ഥാപനത്തിലെ ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും തിരിച്ചറിയില്‍ രേഖകളുമാണ് ഇതിനായി ഉപയോഗിച്ചത്. തുടര്‍ന്ന് ലോണിന് ഫിനാസ് സ്ഥാപനത്തിന്‍റെ അംഗീകാരം വാങ്ങുകയായിരുന്നു. നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളുടെ ഇന്‍വോയ്സ് ഉപയോഗിച്ചാണ് ഇയാളും സഹപ്രവര്‍ത്തകനും ചേര്‍ന്ന് പണം തട്ടിയെടുത്തത്. ഇരുവരും കൂടി 20,19,000 രൂപ സ്ഥാപനത്തെ കബളിപ്പിച്ചു. സ്ഥാപനത്തിന്‍റെ ഇന്‍റേണല്‍ ഓഡിറ്റിംഗിലാണ് പണം തട്ടിപ്പ് കണ്ടെത്തിയത്.

    Also Read-പൊലീസ് സ്റ്റേഷനില്‍ നിന്ന് പുഴയില്‍ ചാടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

    സ്ഥാപനത്തിന്‍റെ ബ്രാഞ്ച് മാനേജര്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പോലീസിന്‍റെ പിടിയിലായത്. രണ്ടാമനായി ഊര്‍ജ്ജിതമായ അന്വേഷണം തുടര്‍ന്നു വരുന്നു. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്. ആറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ രാജ്മോഹന്‍, എ.എസ്.ഐ. ജലജ സി.പി.ഒമാരായ രാജഗോപാല്‍, സജീവ്, തുടങ്ങിയവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്‍റ് ചെയ്തു.
    Published by:Jayesh Krishnan
    First published:
    )}