വടകര: പുതിയ ബസ് സ്റ്റാന്‍ഡില്‍ ആറ് ലോട്ടറി കടകളില്‍ മോഷണം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൂടരഞ്ഞി സ്വദേശി കൊന്നത്താംതൊടി ബിനോയ് (35) നെയാണ് വടകരപൊലീസ് അറസ്റ്റ് ചെയ്തത്.
എന്‍. പി ബാലഗോപാലന്റെ കേരള ലോട്ടറി സ്റ്റാളില്‍ നിന്നും 5000 രൂപയും പി.കെ ലോട്ടറിയുടെ രണ്ട് കടകളില്‍ നിന്നായി 7000 രൂപ, സൗഭാഗ്യ ലോട്ടറി 6000, മണിയുടെ ലോട്ടറി കടയില്‍ നിന്നും 5800 രൂപയുമാണ് മോഷണം പോയത്. സ്റ്റാന്‍ഡിലെ ലോട്ടറി കടകളുടെ ഷട്ടറിന്റ പൂട്ട് തകര്‍ത്ത് പണം മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
വടകര എസ്. ഐ. നിജീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്റ ചെയ്തു.
Arrest | ട്രാൻസ്ജെൻഡർ സഹോദരങ്ങളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽതിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ സഹോദരങ്ങളെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം ശാസ്താംകോണം അനില്‍കുമാര്‍, രാജീവ് എന്നിവരാണ് പിടിയിലായത്. ശ്രീകാര്യം പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചാവടിമുക്ക് സ്വദേശി ലൈജുവിനും സഹോദരന് ആല്‍ബിനും നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആല്‍ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സഹോദരി ലൈജുവിനൊപ്പമാണ് ട്രാൻസ്ജെൻഡർ സഹോദരങ്ങളായ ആൽബിനും ദേവനും താമസിക്കുന്നത്. കഴിഞ്ഞ വെളളിയാഴ്ച രാത്രി ലൈജുവിനെ മദ്യപിച്ചെത്തിയ അഞ്ച് പേർ അസഭ്യം പറയുകയും കൈയേറ്റ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനെയാണ് ട്രാൻസ്ജെൻഡറായ സഹോദരൻ ആൽബിനെ ആക്രമിച്ചത്.
മദ്യലഹരിയിൽ അഞ്ച് അംഗ സംഘം തങ്ങൾക്കുനേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ആല്ബിന് പോലീസിന് മൊഴി നല്കി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സംഭവത്തിൽ പങ്കുള്ള കൂടുതൽ പേർ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
അയൽവാസിയെ കുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയുംആലപ്പുഴ: അയൽവാസിയെ കുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കേടതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ തോപ്പില്‍ സുധീറിനെ(46)യാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജീവപര്യന്തം കൂടാതെ രണ്ടു വർഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
2012 ആഗസ്റ്റ് 24 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ സുധീർ കുത്തിക്കൊലപ്പെടുത്തിയത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 18-ാം വാര്‍ഡില്‍ വൃക്ഷവിലാസം തോപ്പില്‍ അന്‍ഷാദിനെ ( 27 )യാണ് സുധീർ കൊലപ്പെടുത്തിയത്. ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. സീതയാണ് ശിക്ഷ വിധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.