നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യചിത്രം പകര്‍ത്തി ഭീഷണി; പ്രതി പിടിയില്‍

  Arrest | ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യചിത്രം പകര്‍ത്തി ഭീഷണി; പ്രതി പിടിയില്‍

  പെണ്‍കുട്ടിയുമായി വീഡിയോ ചാറ്റിങ് നടത്തി രഹസ്യമായി സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് സ്വകാര്യചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

  • Share this:
   തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് മരുതുംകര തൊട്ടില്‍പ്പാലം പാറമ്മേല്‍ വട്ടക്കൈത വീട്ടില്‍ വിജിലേഷിനെ(30) യാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് അറസ്റ്റുചെയ്തത്.

   പെണ്‍കുട്ടിയുമായി വീഡിയോ ചാറ്റിങ് നടത്തി രഹസ്യമായി സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് സ്വകാര്യചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. നഗ്ന വീഡിയോകള്‍ അയച്ചുകൊടുക്കാന്‍ പെണ്‍കുട്ടിയെ ഇയാള്‍ നിര്‍ബന്ധിച്ചു. ഇത് നിരസിച്ച പെണ്‍കുട്ടിയുടെ സ്വകാര്യചിത്രങ്ങള്‍ മാതാപിതാക്കള്‍ക്കും സഹപാഠികള്‍ക്കും അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

   ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ അധികൃതരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. നേരത്തെ കേസില്‍ രണ്ടാം പ്രതിയായ എം മഹേഷി(30)നെ നേമം പള്ളിച്ചലില്‍ നിന്ന് നവംബര്‍ ആദ്യം അറസ്റ്റ് ചെയ്തിരുന്നു.

   സിറ്റി പോലീസ് കമ്മിഷണര്‍ ഐ.ജി.ബല്‍റാം കുമാര്‍ ഉപാദ്ധ്യായയുടെ നിര്‍ദേശ പ്രകാരം സിറ്റി സൈബര്‍ സ്റ്റേഷന്‍ ഡിവൈ.എസ്.പി. ടി.ശ്യാംലാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.

   Also Read-Murder | യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം : സംഘത്തിലെ ഒരാൾ പിടിയിൽ

   Murder| ഭർത്താവുമായി ബന്ധം പുലർത്തിയ യുവതിയെ ഭാര്യ ഉലക്കകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

   ഭർത്താവുമായി ബന്ധം പുലർത്തിയ യുവതിയെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ (Andhra Pradhesh) കൃഷ്ണ ലങ്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന റാണിഗിരിയിലാണ് സംഭവം. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

   അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധിക്കുകയായിരുന്നു. അരി പൊടിക്കാൻ ഉപയോഗിക്കുന്ന ഉലക്ക കൊണ്ട് അടിച്ചായിരുന്നു കൊലപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിവാഹിതനായ ആളുമായി കൊല്ലപ്പെട്ട യുവതി അടുപ്പത്തിലായിരുന്നു. ഇതായിരുന്നു കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

   പ്രതി യുവതിയുടെ വീട്ടിലേക്ക് വരുന്നതും പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇവർക്കെതിരെ ഐപിസി സെക്ഷന്‍ 302 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}