നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ പണയം വെക്കാന്‍ എത്തി; ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പിടിയില്‍

  ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ പണയം വെക്കാന്‍ എത്തി; ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പിടിയില്‍

  ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ പണയപ്പെടുത്താന്‍ വീട്ടില്‍ നിന്ന് ആധാര്‍ കാര്‍ഡ് എടുക്കാന്‍ പോകുമ്പോഴാണ് പ്രതി പൊലീസ് പിടിയിലായത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മലപ്പുറം: ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ പണയപ്പെടുത്താന്‍ ശ്രമിക്കവെ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും പിടിയില്‍. വഴിക്കടവ് തോരംകുന്നിലെ കുന്നുമ്മല്‍ സൈനുല്‍ ആബിദാണ് പിടിയിലായത്. ക്ഷേത്രത്തില്‍ മോഷമണം നടത്തിയതിന് പിടിയിലായ ശേഷ് ജാമ്യത്തിലിറങ്ങിയാണ് മറ്റൊരു ക്ഷേത്രത്തില്‍ വീണ്ടും മോഷണം നടത്തിയത്.

   കഴിഞ്ഞ ദിവസമാണ് എടക്കര ദുര്‍ഗാ ദേവീ ക്ഷേത്രത്തിലെ ആഭരണങ്ങള്‍ മോഷണം പോയത്. ക്ഷേത്രത്തിന്റെ നാല് ഭണ്ഡാരങ്ങള്‍ കുത്തിതുറക്കുകയും ഓഫീസ് അലമാര കുത്തിതുറന്നുമായിരുന്നു മോഷണം നടത്തിയത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

   ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ പണയപ്പെടുത്താന്‍ വീട്ടില്‍ നിന്ന് ആധാര്‍ കാര്‍ഡ് എടുക്കാന്‍ പോകുമ്പോഴാണ് പ്രതി പൊലീസ് പിടിയിലായത്. നിലമ്പൂരിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ആഭരണം പണയം വെക്കാനുള്ള ശ്രമമാണ് പ്രതിയെ കുടുക്കിയത്. നിരവധി മോഷണക്കേസിലെ പ്രതിയായ സൈനുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

   എടക്കര ടൗണില്‍ നിന്നാണ് സൈനുലിനെ അറസ്റ്റ് ചെയ്തത്. മലയോര മേഖലകളിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതിയുടെ മോഷണങ്ങളെന്ന് പൊലീസ് വ്യക്തമാക്കി.

   ഒപ്പമിരുന്ന് മദ്യപിച്ച രണ്ട് സുഹൃത്തുക്കളെ അടിച്ചുകൊന്ന യുവാവ് പൊലീസിൽ കീഴടങ്ങി

   ഒപ്പമിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്ന യുവാവ് പൊലീസില്‍ കീഴടങ്ങി. തിരുവനന്തപുരം മാറനല്ലൂരിൽ അരുൺ രാജ് എന്നയാളാണ് കൊലപാതകം നടത്തിയത്. അരുൺ രാജിന്‍റെ സുഹൃത്തുക്കളായ സന്തോഷ്, പക്രു എന്നു വിളിക്കുന്ന സജീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

   കഴിഞ്ഞ മൂന്നു പേരും ചേര്‍ന്ന് സന്തോഷിന്റെ വീട്ടിന് സമീപത്ത് ഇരുന്ന് മദ്യപിക്കുകയായിരുന്നു. അതിനിടെ ഇവര്‍ തമ്മിൽ തർക്കം ഉണ്ടാകുകയും, അത് അടിപിടിയിൽ കലാശിക്കുകയായിരുന്നു. സമീപത്തു കിടന്ന കമ്പി വടി ഉപയോഗിച്ചാണ് അരുൺ രാജ് സന്തോഷിനെയും സജീഷിനെയും തലയ്ക്ക് അടിച്ചു വീഴ്ത്തിയത്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസില്‍ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുണ്‍ രാജ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

   പ്ലംബിങ് തൊഴിലാളിയാണ് ആണ് അരുൺരാജ്. മറ്റു രണ്ടുപേരും ക്വാറി തൊഴിലാളികളാണ്. മാറനല്ലൂർ പോലീസ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം രണ്ടു പേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വൈകാതെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}