നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ കഞ്ചാവ് കേസിലെ പ്രതിയുടെ ശ്രമം; വടകര സ്വദേശി പിടിയില്‍

    പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ കഞ്ചാവ് കേസിലെ പ്രതിയുടെ ശ്രമം; വടകര സ്വദേശി പിടിയില്‍

    . വെള്ളിയാഴ്ച രാത്രി ഫറോക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

    News18 Malayalam

    News18 Malayalam

    • Share this:
      കോഴിക്കോട്: പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ കഞ്ചാവ് കേസിലെ പ്രതിയുടെ ശ്രമം. പന്നിയങ്കര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ എസ്‌ഐക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഫറോക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

      വടകര സ്വദേശി സുഹൈലാണ് രക്ഷപ്പെടാന്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാളില്‍ നിന്ന് പൊലീസ് കഞ്ച് കണ്ടെടുത്തത്. മൂന്ന് കിലോ കഞ്ചവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിച്ചതിന് ഫറോക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

      ഭാര്യയെ സംശയം; യുവതിയുടെ സ്വകാര്യഭാഗം തുന്നിക്കൂട്ടി ഭര്‍ത്താവ്!

      ഭാര്യയുടെ സ്വാകര്യഭാഗം തുന്നിക്കൂട്ടി ഭര്‍ത്താവ്. മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിലെ മാദ എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭാര്യയുടെ 'സ്വഭാവശുദ്ധി'യില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കൊടുംക്രൂരത കാണിച്ചതെന്നാണ് ഭര്‍ത്താവിന്റെ ന്യായീകരണം.

      ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം നടന്നത്. ഇവര്‍ താമസിക്കുന്ന ഗ്രാമത്തിലുള്ള മറ്റൊരാളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ സംശയം. ഇതു സംബന്ധിച്ച് ഇയാള്‍ നിരന്തരം ഭാര്യയെ മര്‍ദിച്ചിരുന്നതായും വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.

      ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഇതേ കാര്യവുമായി ബന്ധപ്പെട്ട് 55 കാരനായ ഭര്‍ത്താവ് ഭാര്യയുമായി വഴക്കിട്ടതയാണ് പൊലീസ് പറയുന്നത്. വഴക്കിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യയെ മര്‍ദിച്ച് അവശയാക്കി. പിന്നീടാണ് സ്വകാര്യ ഭാഗം തുന്നിക്കൂട്ടിയത്.

      ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.

      അറ്റം മൂര്‍ച്ചയുള്ള ഉപകരണം ഉപയോഗിച്ച് സ്വകാര്യഭാഗം തുന്നിയതായി വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തു.

      അതേസമയം, കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
      Published by:Jayesh Krishnan
      First published:
      )}