• HOME
  • »
  • NEWS
  • »
  • crime
  • »
  • കേരളത്തിലെ ജയിലില്‍ എത്താന്‍ ജഡ്ജിയെ വധിക്കുമെന്ന് ഭീഷണി; കര്‍ണാടകയില്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ വെളിപ്പെടുത്തല്‍

കേരളത്തിലെ ജയിലില്‍ എത്താന്‍ ജഡ്ജിയെ വധിക്കുമെന്ന് ഭീഷണി; കര്‍ണാടകയില്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ വെളിപ്പെടുത്തല്‍

കേരളത്തിലെ ജയിലുകളുടെ സൗകര്യം അറിഞ്ഞതിനാലാണ് കേരളത്തില്‍ കേസുണ്ടാക്കാന്‍ ശ്രമിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊല്ലം: ജഡ്ജിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയത് കേരളത്തിലെ ജയിലില്‍ എത്താന്‍ വേണ്ടിയെന്ന് കര്‍ണാടകയില്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ വെളിപ്പെടുത്തല്‍. കൊല്ലത്തെ ന്യായാധിപനെ വധിക്കുമെന്ന് ഇയാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയാണ് വധഭീഷണി മുഴക്കിയത്. കൊല്ലം ഈസ്റ്റ് പോലീസ് മൈസൂര്‍ ജയിലിലെത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്.

    കേരളത്തിലെ ജയിലുകളുടെ സൗകര്യം അറിഞ്ഞതിനാലാണ് കേരളത്തില്‍ കേസുണ്ടാക്കാന്‍ ശ്രമിച്ചത്. കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദക്ഷിണ കന്നഡ അഡാഹോസ് പുല്ലാട്ട് ഹൗസില്‍ ജയേഷ്(38) ആണ് കഴിഞ്ഞ 14ന് കൊല്ലം അഡിഷണല്‍ എസ്പിയുടെ ലാന്‍ഡ് ഫോണില്‍ ഭീഷണി മുഴക്കിയത്.

    'ഞാന്‍ മൂന്ന് പേരെ ഇല്ലാതാക്കും. അതിലൊരാള്‍ കൊല്ലത്തെ ന്യായാധിപനായിരിക്കും' എന്നായിരുന്നു ഭീഷണി. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അപടകാരിയായതിനാല്‍ ദിവസം അര മണിക്കൂര്‍ മാത്രമാണ് ജയേഷിനെ പുറത്തിറക്കുന്നത്.

    പ്രതിയുടെ കയ്യിലുള്ള ഡയറിയില്‍ അഭിഭാഷകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ നമ്പറുകള്‍ ഉണ്ട്. ഇങ്ങനെയാണ് കൊല്ലം അഡിഷണല്‍ എസ്പിയുടെ ഓഫീസിലേക്ക് ഫോണ്‍ വിളിച്ചത്. അതേസമയം കഴിഞ്ഞവര്‍ഷം കൊട്ടാരക്കര പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് ഇയാള്‍ ഇതേ ഭീഷണി മുഴക്കിയിരുന്നു.

    വീട്ടില്‍ മദ്യശാല; പിടിച്ചെടുത്തത് 135 ലിറ്റര്‍ വിദേശമദ്യം; പ്രതി അറസ്റ്റില്‍

    വീട്ടില്‍ മദ്യശാല നടത്തിവന്ന നിരവധി അബ്കാരി കേസിലെ പ്രതി അറസ്റ്റില്‍. കരുനാഗപ്പള്ളി പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ വിദേശ മദ്യ ശേഖരമാണ് പിടികൂടിയത്. പ്രതി ഓമനക്കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. ഓണത്തിന് വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 250 കുപ്പി വിദേശ മദ്യവുമായാണ് കൊല്ലം തഴവ സ്വദേശി ഓമനക്കുട്ടന്‍ പിടിയിലായത്.

    കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ ഔട്ട്‌ലെറ്റുകളില്‍ നിന്നും ബാറഉകളില്‍ നിന്നുമാണ് ഇയാള്‍ മദ്യം ശേഖരിച്ചത്. വീടിന്റെ ഉള്ളിലായി ചാക്കിലായി സൂക്ഷിച്ചിരുന്ന 135 ലിറ്റര്‍ വിദേശമദ്യമാണ് പിടിച്ചെടുത്ത്. തിരുവോണദിവസം കരുനാഗപ്പള്ളി സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

    പ്രതിയായ ഓമനക്കുട്ടനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഓണക്കാലത്ത് അനധികൃത മദ്യവില്‍പ്പന തടയുന്നതിനായി കര്‍ശന നിയന്ത്ണങ്ങളും പരിശോധനയും ഏര്‍പ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി.
    Published by:Jayesh Krishnan
    First published: