• HOME
 • »
 • NEWS
 • »
 • crime
 • »
 • വികലാംഗയായ 63 കാരിയെ പീഡിപ്പിച്ചയാൾക്ക് 17 വര്‍ഷം തടവും 35,000 രൂപ പിഴയും

വികലാംഗയായ 63 കാരിയെ പീഡിപ്പിച്ചയാൾക്ക് 17 വര്‍ഷം തടവും 35,000 രൂപ പിഴയും

2015 ഒക്ടോബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം.

 • Share this:
  തിരൂർ: വികലാംഗയായ 63 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവും 35,000 രൂപ പിഴയും ശിക്ഷ. പെരുവള്ളൂർ കൊല്ലംചിന മേലോട്ടിൽ വീട്ടിൽ ദാമോദരനെയാണ് (48) തിരൂർ ഫസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ജഡ്ജി സി.ആർ. ദിനേഷ് ശിക്ഷിച്ചത്. 2015 ഒക്ടോബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. തേഞ്ഞിപ്പലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരൂരങ്ങാടി ഇൻസ്പെക്ടർ ബി. അനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

   മലപ്പുറത്തെ മുൻ അധ്യാപകൻ കെ വി ശശികുമാറിന് ജാമ്യം; പോക്സോ കേസിൽ പിടിയിലായി ഒരു മാസം തികയും മുൻപേ 


  മലപ്പുറം: പോക്സോ (Pocso) പരാതിയിൽ അറസ്റ്റിലായ മലപ്പുറത്തെ മുൻ അധ്യാപകൻ കെ വി ശശികുമാറിന് (KV Sasikumar) ജാമ്യം. രണ്ട് പോക്സോ കേസുകളിലാണ് മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്നായിരുന്നു രണ്ട് പൂർവ വിദ്യാർത്ഥിനികളുടെ പരാതി. ഇനി നാല് പരാതികൾ  കൂടി ഇയാൾക്കെതിരെ ഉണ്ട്. അതിൽ ഐപിസി 354 ആണ് ചുമത്തിയിട്ടുള്ളത്. അവ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ആണ്. കോടതി അനുവദിച്ചാൽ ശശികുമാറിന് വൈകാതെ പുറത്തിറങ്ങാം.

  കഴിഞ്ഞ മാസം 13 ന് ആണ് ശശികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതി നൽകാൻ ഉണ്ടായ കാലതാമസം മുൻനിർത്തി പ്രതിഭാഗം നടത്തിയ വാദം അംഗീകരിച്ചാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.

  Also Read- വാടകയ്ക്കെടുത്ത വാഹനം പണയം വെച്ച് തട്ടിപ്പ്; മലപ്പുറത്ത് യുവാവ് പിടിയിൽ

  കെ വി ശശികുമാറിന്റെ അഭിഭാഷകൻ പിസി മൊയ്തീൻ പറയുന്നത് ഇങ്ങനെ- " പരാതികളുടെ വാസ്തവത്തിൽ സംശയം ഉണ്ട്. എന്ത് കൊണ്ട് പരാതി കൊടുക്കാൻ ഇത്ര കാലതാമസം വന്നു എന്നത് പ്രസക്തമാണ്. എന്ത് കൊണ്ട് ഇദ്ദേഹം വിരമിക്കുന്നത് വരെ പരാതിക്കാർ കാത്തിരുന്നു? പരാതിപ്പെട്ടവർ ഇപ്പൊൾ 38 - 40 വയസ് ഉള്ളവരാണ്. എത്രയോ വർഷം മുൻപ് ഉണ്ടായ സംഭവങ്ങൾ ആണ് പരാതികൾ ആയി വന്നിട്ടുള്ളത്.

  അതിൽ പറഞ്ഞ കുറ്റങ്ങൾ ജാമ്യം ലഭിക്കാവുന്നതാണ്. ഇനി പരാതിക്കാരെ സ്വാധീനിക്കാൻ കഴിയില്ല എന്നാണ് ഞങ്ങളുടെ വാദം. പോലീസ് അവർക്ക് ലഭിച്ച പരാതിയിൽ സാധ്യമായ എല്ലാം ചെയ്തു. മുൻകൂർ ജാമ്യ അപേക്ഷ കോടതിക്ക് മുൻപിൽ ആയിരുന്നിട്ടും അറസ്റ്റ് ചെയ്തു, റിമാൻഡ് ചെയ്തു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി, നടപടി ക്രമങ്ങൾ അനുസരിച്ച് എല്ലാം ചെയ്തു.. പക്ഷേ കോടതി ഞങ്ങളുടെ വാദത്തിൽ കഴമ്പുണ്ടെന്ന് അംഗീകരിച്ച് ആണ് ജാമ്യം അനുവദിച്ചത്.."

  Also Read- കോഴിക്കോട് നാദാപുരത്ത് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം യുവാവ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

  30 വർഷത്തെ സർവീസിൽ ഒട്ടനേകം കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന അതീവ ഗുരുതരമായ ആരോപണമാണ് അധ്യാപകൻ ആയിരുന്ന ശശികുമാറിനെതിരെ ഉയർന്നിരുന്നത്. ശശികുമാർ വിരമിച്ച ദിവസം സമൂഹ മാധ്യമത്തിൽ ഇട്ട പോസ്റ്റിനു കീഴിൽ ആണ് ആദ്യം മീ ടൂ ആരോപണം വന്നത്. പിന്നാലെ സ്കൂളിലെ മുൻ വിദ്യാർഥികളുടെ കൂട്ടായ്മ അധ്യാപകന് എതിരെ പരസ്യമായി രംഗത്ത് വന്നു. കുട്ടികളുടെ പരാതി കാര്യമായി എടുക്കാതെ സ്കൂൾ മാനേജ്മെൻ്റ് അധ്യാപകനെ സംരക്ഷിച്ചു എന്ന പരാതി ആണ് മുൻ വിദ്യാർഥികളുടെ കൂട്ടായ്മ ഉന്നയിച്ചത്.

  മെയ് ഏഴാം തീയതിയാണ് പൊലീസ് കെ വി ശശികുമാറിനെതിരെ  പോക്സോ കേസ് ചുമത്തിയത്.  അതിന് പിന്നാലെ ആണ് ശശികുമാർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വയനാട്ടിലേക്ക് കടന്നത്. എട്ടാം തീയതി മുതൽ ഒളിവിൽ ആയിരുന്നു. മുത്തങ്ങ അതിർത്തിയിലെ ഒരു ഹോം സ്റ്റേയിൽ നിന്നാണ് മലപ്പുറം സിഐ യുടെ നേതൃത്വത്തിൽ ഉള്ള സംഘം പ്രതിയെ പിടികൂടിയത്.
  സംഭവത്തിൽ ശശികുമാറിനെ സംരക്ഷിക്കില്ല എന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. നേതൃത്വം ശശികുമാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയും നഗരസഭ കൗൺസിലർ സ്ഥാനം രാജി വെപ്പിക്കുകയും ചെയ്തു.
  Published by:Arun krishna
  First published: