• HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO | പെണ്‍കുട്ടിയെ ആറു വയസ്സു മുതല്‍ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 27 വര്‍ഷം കഠിനതടവ്

POCSO | പെണ്‍കുട്ടിയെ ആറു വയസ്സു മുതല്‍ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 27 വര്‍ഷം കഠിനതടവ്

ആറു വര്‍ഷത്തിനിടെ പലവട്ടം കുട്ടിയെ ഉപദ്രവിച്ച പ്രതി, 2019-ലാണ് ഏറ്റവും അവസാനം ആക്രമിച്ചത്.

  • Share this:
    വിതുര: പെണ്‍കുട്ടിയെ ആറു വയസ്സു മുതല്‍ പന്ത്രണ്ടു വയസ്സു വരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 27 വര്‍ഷം കഠിനതടവും 65000 രൂപ പിഴയും. ആനപ്പാറ നാരകത്തിന്‍കാല അറവലക്കരിക്കകം മഞ്ജുഭവനില്‍ പ്രഭാകരന്‍ കാണി(55)യാണ് പ്രതി. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍(പോക്സോ) ജഡ്ജി എസ്.ആര്‍.ബില്‍കുല്‍ ശിക്ഷ വിധിച്ചത്.

    12 വയസുവരെ പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം സ്‌കൂളിലെ ടീച്ചറോടാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്കു പോകാന്‍ പേടിയാണെന്ന് ടീച്ചറോട് കുട്ടി കരഞ്ഞുകൊണ്ടു പറയുകയായിരുന്നു.

    ആറു വര്‍ഷത്തിനിടെ പലവട്ടം കുട്ടിയെ ഉപദ്രവിച്ച പ്രതി, 2019-ലാണ് ഏറ്റവും അവസാനം ആക്രമിച്ചത്. സംഭവത്തില്‍ വിതുര പൊലീസ് കേസെടുത്തു. പിഴത്തുക മുഴുവനും ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും പിഴയൊടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതിവിധിയില്‍ പറയുന്നു.

    Also Read-Murder | 'പുഷ്പ' പ്രേരണയായി; മൂന്നു കുട്ടികള്‍ യുവാവിനെ കുത്തിക്കൊന്നു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു

    Minor sexually abused | പതിനാറുകാരിയെ രണ്ടു വർഷം പീഡിപ്പിച്ച പിതാവും സഹോദരനും പൊലീസ് പിടിയിൽ

    പതിനാറുകാരിയെ പീഡിപ്പിച്ച (Minor sexually abused)സംഭവത്തിൽ പിതാവും സഹോദരനും പൊലീസ് പിടിയിൽ. മുംബൈയിലാണ് സംഭവം. രണ്ട് വർഷമായി പിതാവും സഹോദരനും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു (girl raped by father, brother). ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടിൽ പറയുന്നു.

    പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി വിവരം സ്കൂളിലെ അധ്യാപികയോടും പ്രിൻസിപ്പലിനോടും പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. സ്കൂൾ അധികൃതരാണ് എൻജിഒ സംഘടനയെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചത്. അധ്യാപകർ മുൻകൈയ്യെടുത്ത് കുട്ടിയെ കൗൺസിലിങ്ങിനും വിധേയയാക്കി.

    Also Read-Minor sexually abused | പതിനാറുകാരിയെ രണ്ടു വർഷം പീഡിപ്പിച്ച പിതാവും സഹോദരനും പൊലീസ് പിടിയിൽ

    2019 ലാണ് പിതാവ് തന്നെ ആദ്യമായി പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. നാൽപ്പത്തിമൂന്നുകാരനായ ഇയാൾ മകൾ തനിച്ച് കിടന്നുറങ്ങുന്ന സമയത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2019 ജനുവരിയിലായിരുന്നു സംഭവം. ഇതേ മാസം അവസാനം ഇരുപത് വയസ്സുള്ള സഹോദരനും പെൺകുട്ടിയെ പീഡിപ്പിച്ചു.

    തന്റെ ഇളയ സഹോദരിയേയും അച്ഛനും സഹോദരനും പീഡിപ്പിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. ഇതിനെ തുടർന്നാണ് കുട്ടി വിവരം അധ്യാപികയെ അറിയിച്ചത്.

    പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിനും സഹോദരനുമെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്തത്.
    Published by:Jayesh Krishnan
    First published: