നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Murder | ജോലിക്ക് പോകുന്നതിനെ ചൊല്ലി തര്‍ക്കം; സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

    Murder | ജോലിക്ക് പോകുന്നതിനെ ചൊല്ലി തര്‍ക്കം; സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

    പുലര്‍ച്ച മത്സ്യബന്ധനത്തിന് പോകുന്നതിന് എഴുന്നേല്‍ക്കാന്‍ താമസിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു

    പ്രതി

    പ്രതി

    • Share this:
      ആലപ്പുഴ: സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ(Murder) കേസിലെ പ്രതി(Defendant) കീഴടങ്ങി. മത്സ്യബന്ധനത്തിന് പോകാന്‍ ഉറക്കം എഴുന്നേല്‍ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അരൂര്‍ കുത്തിയതോട് പള്ളിത്തോട് ചെട്ടിവേലിക്കകത്ത് തങ്കച്ചന്റെ മകന്‍ ഷാര്‍വിന്‍ എന്നുവിളിക്കുന്ന ഇമ്മാനുവലിനെ(22) കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ഷാരോണ്‍(24) പൊലീസില്‍ കീഴടങ്ങി.

      പുലര്‍ച്ച മത്സ്യബന്ധനത്തിന് പോകുന്നതിന് എഴുന്നേല്‍ക്കാന്‍ താമസിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഷാരോണിന്റെ ആക്രമണത്തില്‍ ഇമ്മാനുവലിന്റെ തലയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന് മുകളില്‍നിന്ന് വീണെന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. ഇമ്മാനുവല്‍ 21-നാണ് മരിച്ചത്.

      പോസ്റ്റമോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് തെളിഞ്ഞത്. ഇമ്മാനുവലിന്റെ മരണത്തെ തുടര്‍ന്ന് ഷാരോണ്‍ ഒളിവിലായിരുന്നു. ഇമ്മാനിവലിനെ വെട്ടാന്‍ ഉപയോഗിച്ച രക്തംപുരണ്ട വാള്‍ പൊലീസ് കണ്ടെടുത്തു. പ്രതിയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.

      Murder| ഗര്‍ഭിണിയായ ഭാര്യയെയും പ്രതിശ്രുത വധുവിനെയും നൈട്രജന്‍ ഗ്യാസ് നല്‍കി കൊലപ്പെടുത്തി; കേണലായിരുന്ന 40കാരന്‍ അറസ്റ്റില്‍

      ഗര്‍ഭിണിയായ ഭാര്യയെയും (Pregnant Wife) പ്രതിശ്രുത വധുവിനെയും (Fiancee) നൈട്രജന്‍ ഗ്യാസ്( Nitrogen Gas) നല്‍കി കൊലപ്പെടുത്തിയ, കരസേനയിൽ നിന്ന് കേണലായി (colonel) വിരമിച്ച നാല്‍പതുകാരന്‍ അറസ്റ്റിലായി. പഞ്ചാബിലെ (Punjab) പട്യാലയിലാണ് സംഭവം. കരസേനയില്‍ കേണല്‍ പദവിയില്‍ നിന്ന് വിരമിച്ച നവ്നീന്ദര്‍പ്രീത്പാല്‍ സിംഗാണ് അറസ്റ്റിലായത്. വിവാഹത്തിന് ഒരു ആഴ്ച മുന്‍പാണ് ഇയാള്‍ പ്രതിശ്രുത വധുവായ ചുപീന്ദര്‍പാലിനെ കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 14ന് രാത്രി പ്രതിശ്രുത വധു തന്നോട് കലഹിച്ച്‌ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ച ശേഷം ഇയാള്‍ ചുപീന്ദറിന്‍റെ മൃതദേഹം വീട്ടിലെ കുളിമുറിയില്‍ കുഴിച്ചിടുകയായിരുന്നു.

      ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു നവനീന്ദർപ്രീത്പാൽ സിങും ചുപീന്ദര്‍പാല്‍ കൗറും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഒക്ടോബര്‍ 20ന് ഇരുവരും വിവാഹിതരാകാനിരിക്കുയായിരുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള വസ്ത്രങ്ങളും മറ്റും വാങ്ങാനായിരുന്നു ചുപീന്ദര്‍ പട്യാലയിലെത്തിയത്. വീട്ടുകാരെ അറിയിച്ച ശേഷമായിരുന്നു ചുപീന്ദര്‍ നവ്നീന്ദര്‍പ്രീത്പാല്‍ സിംഗിന്‍റെ വീട്ടിലേക്ക് പോയത്. മകളെ കാണാതായതിനേ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയിലെ അന്വേഷണമാണ് വിരമിച്ച കരസേനാ ഉദ്യോഗസ്ഥനെ കുരുക്കിയത്.

      ഓക്സിജന്‍ ശ്വസിച്ചാല്‍ മുഖം തിളങ്ങുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം നൈട്രജന്‍ സിലിണ്ടറില്‍ നിന്ന് ഗ്യാസ് ശ്വസിക്കാന്‍ നല്‍കിയായിരുന്നു കൊലപാതകം. ഈ കേസിലെ ചോദ്യം ചെയ്യലിന് ഇടയ്ക്കാണ് ആദ്യ ഭാര്യയെയും സമാനരീതിയില്‍ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയത്.
      2018 ഫെബ്രുവരിയിലായിരുന്നു സംഗ്രൂര്‍ ജില്ലയിലെ ബിഷാന്‍പുര ഗ്രാമത്തിലുള്ള സുഖ്ദീപ് കൗറിനെ ഇയാള്‍ വിവാഹം ചെയ്തത്. സെപ്തംബറില്‍ സുഖ്ദീപ് കൗര്‍ ഗര്‍ഭിണിയായതിന് പിന്നാലെ സെപ്തംബർ 19നാണ് കൊലപാതകം. എന്നാല്‍ ഹൃദയാഘാതത്തെ തുടർന്നാണ് സുഖ്ദീപ് കൗർ മരിച്ചതെന്നായിരുന്നു ഇയാള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. തുടർന്ന് മൃതദേഹം സംസ്കരിക്കുകയും ചെയ്തു. സ്ത്രീകളുമായുള്ള ബന്ധം കുരുക്കാവും എന്ന തോന്നലിന് പിന്നാലെയായിരുന്നു കൊലപാതകമെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. 2018ല്‍ ലഖ്വീന്ദര്‍ കൗര്‍ എന്ന സ്ത്രീയെ ഇയാള്‍ വിവാഹം ചെയ്തതായും പൊലീസ് പറയുന്നു.
      Published by:Jayesh Krishnan
      First published:
      )}