• HOME
  • »
  • NEWS
  • »
  • crime
  • »
  • DEFENDANT WHO ESCAPED POLICE CUSTODY NABBED IN SHORNUR UPDATED TV MNB

പൊലീസിനെ കബളിപ്പിച്ച് ട്രെയിനിൽ നിന്ന് ചാടിപ്പോയ പ്രതി ഷൊർണൂരിൽ പിടിയിൽ

കണ്ണൂരിൽ മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെ ആക്രമിച്ച് കവർച്ച ചെയ്ത കേസിലെ പ്രതി കൂടിയാണ് മാണിക്.

കണ്ണൂരിൽ മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെ ആക്രമിച്ച് കവർച്ച ചെയ്ത കേസിലെ പ്രതി കൂടിയാണ് മാണിക്.

കണ്ണൂരിൽ മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെ ആക്രമിച്ച് കവർച്ച ചെയ്ത കേസിലെ പ്രതി കൂടിയാണ് മാണിക്.

  • News18
  • Last Updated :
  • Share this:
കണ്ണൂർ: കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ബംഗ്ലാദേശ് സ്വദേശിയായ പ്രതി വീണ്ടും പിടിയിലായി. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി മാണിക് സർദറിനെയാണ് ഷോർണ്ണൂരിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. കണ്ണൂരിൽ  കവർച്ച ചെയ്ത കേസിലെ പ്രതി കൂടിയാണ് മാണിക്.

ഇന്നലെ കണ്ണൂരിൽ നിന്ന് കാക്കനാട് ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. കൂടെയുള്ള പോലീസിനെ കബളിപ്പിച്ച് തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഷൊർണൂരിലെ വയലിൽ ഒളിച്ചിരുന്ന ഇയാളെ കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൂങ്കുന്നം പൊലിസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.

ALSO READ: പൂർണ്ണിമ ഇന്ദ്രജിത്തിന്റെ പോസ്റ്റിന് മല്ലിക സുകുമാരന്റെ കലക്കൻ മറുപടി

കണ്ണൂർ താഴെചൊവ്വയിലുള്ള വിനോദ് ചന്ദ്രന്റെ വീട്ടിൽ 2018 ലാണ് മാണിക്കും സംഘവും കൊള്ള നടത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം വിനോദ് ചന്ദ്രനേയും ഭാര്യ സരിതയേയും മർദിച്ച് അവശരാക്കി കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം ബംഗ്ലാദേശ് കേന്ദ്രമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലായത് .
Published by:Naseeba TC
First published:
)}