ഇന്റർഫേസ് /വാർത്ത /Crime / തിരുവനന്തപുരത്ത് മ്യൂസിയത്തും കുറവൻകോണത്തും അക്രമം നടത്തിയത് രണ്ട് വ്യക്തികൾ

തിരുവനന്തപുരത്ത് മ്യൂസിയത്തും കുറവൻകോണത്തും അക്രമം നടത്തിയത് രണ്ട് വ്യക്തികൾ

മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയതും കുറവന്‍കോണത്തെ വീട്ടിലെത്തിയതും വ്യത്യസ്ത ആളുകളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയതും കുറവന്‍കോണത്തെ വീട്ടിലെത്തിയതും വ്യത്യസ്ത ആളുകളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയതും കുറവന്‍കോണത്തെ വീട്ടിലെത്തിയതും വ്യത്യസ്ത ആളുകളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

  • Share this:

തിരുവനന്തപുരം: നഗരത്തിൽ സിസിടിവി യിൽ പതിഞ്ഞ അജ്ഞാത വ്യക്തികൾ ജനങ്ങളിൽ ആശങ്ക പടർത്തുന്നു. കുറവൻകോണത്തും അമ്പലമുക്കിലുമാണ് രാത്രിയിൽ വീടുകളിലെത്തിയ അജ്ഞാത വ്യക്തികൾ സിസിടിവിയിൽ കുടുങ്ങിയത്. മ്യൂസിയത്ത് യുവതിയെ കടന്നുപിടിച്ച വ്യക്തിയുമായി കുറുവൻകോണത്തെ സിസിടിവിയിൽ പതിഞ്ഞ ആൾക്ക് സാമ്യമുണ്ടെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞു.

മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയതും കുറവന്‍കോണത്തെ വീട്ടിലെത്തിയതും വ്യത്യസ്ത ആളുകളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് ഈ നിഗമനത്തില്‍ എത്തിയത്. മ്യൂസിയത്തിൽ സ്ത്രീയെ ആക്രമിച്ചയാൾ ഉയരമുള്ള വ്യക്തിയാണെന്നും ശാരീരിക ക്ഷമതയുള്ളയാളാണ് അക്രമത്തിന് പിന്നിലെന്നുമാണ് വിവരം. എന്നാൽ കുറവന്‍കോണത്തെ അജ്ഞാതന് അക്രമിയുമായി സാദൃശ്യമുണ്ടെന്ന നിലപാടിൽ പരാതിക്കാരി ഉറച്ചു നിൽക്കുന്നു.

Also Read- തിരുവനന്തപുരം മ്യൂസിയത്തിന് മുന്നിലെ ലൈംഗികാതിക്രമം; പ്രതി മറ്റൊരു വീടും അക്രമിച്ചെന്ന് സൂചന

ഇതിനിടെ ബുധനാഴ്ച അതിക്രമം നടന്ന കുറവന്‍കോണത്തെ വീട്ടില്‍ കഴിഞ്ഞ ദിവസവും അജ്ഞാതന്‍ എത്തി. നേരത്തെ വന്ന അതേയാള്‍ തന്നെയാണ് കഴിഞ്ഞദിവസവും വന്നതെന്ന് വീട്ടുടമസ്ഥ പറയുന്നു.

Also Read- തിരുവനന്തപുരം മ്യൂസിയത്തിന് മുന്നിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച കേസിൽ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. സംശയം തോന്നിയ ഏഴ് പേരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്‌തെങ്കിലും വിട്ടയച്ചു. അക്രമത്തിനിരയായ സ്ത്രീയെ വിളിച്ചു വരുത്തി തിരിച്ചറിയൽ പരേഡ് നടത്തിയെങ്കിലും ആരെയും തിരിച്ചറിയാനായില്ല. കാറിൽ രക്ഷപ്പെട്ട പ്രതി പോയത് പാളയം ഭാഗത്തേക്കാണെന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

First published:

Tags: Crime, Sexual assault case, Thiruvananthapuram