നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തീഹാർ ജയിലിലെത്തിയിട്ട് 40 ദിവസം; ചിദംബരത്തിന് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു

  തീഹാർ ജയിലിലെത്തിയിട്ട് 40 ദിവസം; ചിദംബരത്തിന് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു

  ഐ.എൻ.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയിൽ എടുത്തത്.

  • Share this:
   ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന് വീണ്ടും തിരിച്ചടി. തീഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായി 40 ദിവസം പിന്നിട്ട ചിദംബരം, ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ നിഷേധിച്ചതാണ് തിരിച്ചടിയായത്. പുറത്തിറങ്ങയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന സോളിസ്റ്റർ ജനറലിൻ‌റെ  വാദം അംഗീകരിച്ചാണ് ജസ്റ്റിസ് സുരേഷ് കെയ്ത്ത് പി. ചിദംബരത്തിന് ജാമ്യം നിഷേധിച്ചത്.
    ഐ.എൻ.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 21 നാണ് ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ചിദംബരം ഹൈക്കോടതിയെ സമീപിച്ചത്. തീഹാർ ജയിലിലായ ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി  ഒക്ടോബർ മൂന്നിന് അവസാനിക്കും.


   ഐ.എൻ.എക്സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ട് 2017 മേയ് 15 നാണ് സി.ബിഐ ചിദംബരത്തിനെതിരെ എഫ്.ഐ.ആർ സമർപ്പിച്ചത്.

   Also Read ജയിലിൽ തുടരും; ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 3 വരെ നീട്ടി

   First published:
   )}