News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 22, 2020, 9:53 AM IST
പ്രതീകാത്മ ചിത്രം
ന്യൂഡൽഹി: ഭാര്യയുടെയും വീട്ടുകാരുടെയും പീഡനങ്ങൾക്കെതിരെ യുവാവ് നല്കിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്. ഡൽഹി പ്രേംനഗർ സ്വദേശിയായ മോഹിത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന വിവരം രോഹിണി ഡെപ്യൂട്ടി കമ്മീഷണർ പി.കെ.മിശ്രയാണ് അറിയിച്ചത്.
Also Read-
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത അമ്മ മരിച്ചു; അന്ത്യകര്മ്മങ്ങളെച്ചൊല്ലി മക്കൾ തമ്മിൽ തർക്കംകഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇക്കഴിഞ്ഞ നവംബര് 12നാണ് മോഹിത് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഭാര്യയും വീട്ടുകാരും തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്നും ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്താൻ നിർബന്ധിക്കുന്നുവെന്നുമാണ് ആരോപണം. ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, അമ്മാവന് എന്നിവർക്കെതിരെയാണ് പരാതി.
Also Read-
നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ- ബിജെപി സഖ്യം തുടരും; നിലപാട് വ്യക്തമാക്കി തമിഴ്നാട് ഉപമുഖ്യമന്ത്രി
പ്രാഥമിക അന്വേഷണത്തിൽ മോഹിത്തിനെതിരെ ഇയാളുടെ ഭാര്യയുടെ കുടുംബം കഴിഞ്ഞ വര്ഷം സ്ത്രീധന പീഠനത്തിന് കേസ് കൊടുത്തതായി വ്യക്തമായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മോഹിത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ അനുസരിച്ച് രണ്ട് വർഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇയാൾ ഭാര്യയായ യുവതിയെ ആദ്യം പരിചയപ്പെടുന്നത്.. എന്നാൽ അവർ സ്വന്തം വ്യക്തിത്വം മറച്ചുവച്ച് ഹിന്ദുവാണെന്നാണ് പറഞ്ഞതെന്നാണ് മോഹിത് പറയുന്നത്.
വിവാഹത്തിന് അഞ്ച് ദിവസം മുമ്പ് മാത്രമാണ് യുവതി മുസ്ലീം ആണെന്ന് അറിയുന്നത്. എന്നാൽ വിവാഹശേഷം തന്റെ വിശ്വാസങ്ങൾ പിന്തുടർന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ തയ്യാറാണെന്ന് യുവതി അറിയിച്ചിരുന്നുവെന്നും മോഹിത് പറയുന്നു. ഭാര്യയും ബന്ധുക്കളും ചേർന്ന് തന്നെ അവരുടെ നാടായ യുപിയിൽ വിളിപ്പിച്ച് മർദ്ദിച്ചുവെന്നും മോഹിത് ആരോപിക്കുന്നുണ്ട്. 80000 രൂപ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു മർദനം. തുടർന്ന് ഒരു ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടതായും പറയുന്നു.
പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by:
Asha Sulfiker
First published:
November 21, 2020, 10:35 PM IST