• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | ഒരുമിച്ച് മദ്യപിച്ച ഭാര്യയെ കൊലപ്പെടുത്തി; ഭാര്യ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഉറങ്ങി

Murder | ഒരുമിച്ച് മദ്യപിച്ച ഭാര്യയെ കൊലപ്പെടുത്തി; ഭാര്യ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഉറങ്ങി

ഭക്ഷണം വിളമ്പാന്‍ വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമണമുണ്ടായി. തുടര്‍ന്ന് സൊണാലി വിനോദിന്റെ മുഖത്തടിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡല്‍ഹി: ഭക്ഷണം വിളമ്പാന്‍ വിസമ്മതിച്ചതിന് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. സംഭവത്തില്‍ സുല്‍ത്താന്‍പുര്‍ സ്വദേശിയായ വിനോദ് കുമാര്‍ ദുബെ(47)യെയാണ് പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന പണവുമായി ഡല്‍ഹിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

    വിനോദ്കുമാര്‍ ഭാര്യ സൊണാലി(39)യെ അതിദാരുണമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടിയില്‍ വിനോദ് ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെട്ടു. ഭാര്യ വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമണമുണ്ടായി. തുടര്‍ന്ന് സൊണാലി വിനോദിന്റെ മുഖത്തടിച്ചു. പ്രകോപിതനായ വിനോദ് സൊണാലിയെ മര്‍ദിക്കുകയും തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

    Also Read-Murder | പുതിയ വസ്ത്രം വാങ്ങാന്‍ 500 രൂപ കൊടുത്തില്ല;പത്തുവയസുകാരന്‍ അമ്മയെ വെട്ടിക്കൊന്നു

    എന്നാല്‍ ഭാര്യ കൊല്ലപ്പെട്ടെന്ന് മദ്യലഹരിയിലായിരുന്ന വിനോദ് അറിഞ്ഞിരുന്നില്ല. ഇതറിയാകെ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. പിറ്റേന്ന് രാവിലെയാണ് ഭാര്യ കൊല്ലപ്പെട്ടെന്ന് വിനോദ് മനസിലക്കിയത്. തുടര്‍ന്ന് വ43,280 രൂപയും മറ്റു സാധനങ്ങളും ബാഗിലാക്കി ഇയാള്‍ വീട്ടില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.

    വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് കൊലപാതകവിവരം അറിയുന്നത്. സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ച പോലീസ് സംഘം ഭര്‍ത്താവിന്റെ കൂടുതല്‍വിവരങ്ങള്‍ ശേഖരിക്കുകയും മണിക്കൂറുകള്‍ക്കകം ഡല്‍ഹിയിലെ മറ്റൊരിടത്തുനിന്ന് ഇയാളെ പിടികൂടി.

    Also Read-മലപ്പുറത്ത് ടെക്സ്റ്റൈല്‍ സ്ഥാപനത്തിന്‍റെ ഗോഡൗണില്‍ യുവാവിന്‍റെ മൃതദേഹം; കൊലപാതകമെന്ന് സൂചന

    ചോദ്യം ചെയ്യലില്‍ സംഭവം പൊലീസിനോട് വിശദീകരിച്ചു. രണ്ട് മദ്യക്കുപ്പികളും രക്തംപുരണ്ട തലയണയും ഇയാളുടെ കൈവശമുണ്ടായിരുന്നു. 2008-ലാണ് വിനോദ്കുമാറും സൊണാലിയും വിവാഹിതരായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
    Published by:Jayesh Krishnan
    First published: