• HOME
 • »
 • NEWS
 • »
 • crime
 • »
 • Fake Robbery |മോഷണം നടന്നെന്നു പറഞ്ഞ് ഭാര്യയുടെ പണം കൈക്കലാക്കാൻ ശ്രമം; ഭര്‍ത്താവിനെ കൈയ്യോടെ പൊക്കി പോലീസ്

Fake Robbery |മോഷണം നടന്നെന്നു പറഞ്ഞ് ഭാര്യയുടെ പണം കൈക്കലാക്കാൻ ശ്രമം; ഭര്‍ത്താവിനെ കൈയ്യോടെ പൊക്കി പോലീസ്

തെറ്റായ വിവരം നല്‍കിയതിന് ഐപിസി 182-ാം വകുപ്പ് പ്രകാരം ഭോലയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

 • Last Updated :
 • Share this:
  മോഷണം (theft) നടന്നെന്നു പറഞ്ഞ് ഭാര്യയുടെ പണം കൈക്കലാക്കാന്‍ ശ്രമം. ഡല്‍ഹിയിലെ (delhi) പശ്ചിം വിഹാര്‍ മേഖലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഭര്‍ത്താവിനെ പൊലീസ് (police) കസ്റ്റഡിയിലെടുത്തു. രാമന്‍ ഭോല എന്നായാളാണ് അറസ്റ്റിലായത്. ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം (2 lakh) രൂപ പിന്‍വലിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു താനെന്നും അജ്ഞാതരായ രണ്ട് പേര്‍ പണം തട്ടിയെടുത്തു എന്നുമാണ് ഇവർ പൊലീസിനെ വിളിച്ചറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി.

  തന്റെ വീടിനടുത്ത് വെച്ച് കാറില്‍ നിന്ന് വെള്ളത്തിന്റെ കുപ്പി എടുക്കുമ്പോള്‍ ഒരാള്‍ വന്ന് ഒരു അഡ്രസ് തിരക്കി. ഈ സമയം പുറകില്‍ നിന്ന് തന്നെ മറ്റൊരാള്‍ അടിച്ച് നിലത്തിട്ടു. താന്‍ ബോധരഹിതനായി വീണു. ബോധം വന്നപ്പോൾ തന്റെ ബാഗ് നഷ്ടപ്പെട്ടതായി മനസിലായി എന്നായിരുന്നു ഭോല പൊലീസിന് നല്‍കിയ മൊഴി.

  എന്നാല്‍ ഇയാളുടെ മൊഴിയില്‍ ഒരുപാട് വൈരുധ്യങ്ങള്‍ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. ഈ പ്രദേശത്തെ സിസിടിവി ക്യാമറകളും പോലീസ് വിശദമായി പരിശോധിച്ചു. എന്നാൽ ഭോല പറഞ്ഞത് പോലുള്ള ഒരു സംഭവം കണ്ടുപിടിയ്ക്കാന്‍ സാധിച്ചില്ല. ഇതേ സിസിടിവി ദൃശ്യങ്ങള്‍ ഇയാള്‍ക്ക് കാണിച്ചു കൊടുക്കുയും ചെയ്തു. തുടര്‍ന്നാണ് താന്‍ കെട്ടിച്ചമച്ച കഥയാണ് ഇതെന്ന് ഭോല സമ്മതിച്ചത്. തെറ്റായ വിവരം നല്‍കിയതിന് ഐപിസി 182-ാം വകുപ്പ് പ്രകാരം ഭോലയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

   Also Read- ആദ്യരാത്രിയിൽ ഭാര്യയുടെ ആഭരണം മോഷ്ടിച്ച് നാടുവിട്ടു; 'നവവരൻ' 19 വർഷത്തിനുശേഷം പിടിയിൽ

  ഒരു ഇ-കൊമേഴ്‌സ് കമ്പനിയില്‍ ഡെലിവറി ഏജന്റായിരുന്നു ഭോല. പക്ഷേ, കോവിഡ് 19 രൂക്ഷമായതോടെ ഇയാള്‍ക്ക് വലിയ നഷ്ടം സംഭവിച്ചു. ഭോലയുടെ ഭാര്യ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ്. 8 ലക്ഷം രൂപ ഭാര്യ സ്ഥലം വാങ്ങുന്നതിനായി സൂക്ഷിച്ചിരുന്നു. ഭോലയും ഭാര്യയും തമ്മില്‍ സാമ്പത്തിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുകളും പതിവായിരുന്നു.

  തന്റെ കടങ്ങള്‍ തീര്‍ക്കാനായി ഭാര്യയുടെ പണം കൈക്കലാക്കാന്‍ ഇയാള്‍ തീരുമാനിയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഒരു കഥ മെനഞ്ഞ് പണം നഷ്ടമായെന്ന് പൊലീസിനെ അറിയിച്ചു. കാറില്‍ രഹസ്യമായി സൂക്ഷിച്ച 2 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

  പണം തട്ടാനായി ഇത്തരത്തില്‍ കഥകള്‍ മെനയുകയും വ്യാജ രേഖങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന നിരവധി വാര്‍ത്തകള്‍ വരാറുണ്ട്. പ്രവാസിയായ ഭര്‍ത്താവിന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി യുവതി പണവും മറ്റ് സ്വത്തുക്കളും തട്ടിയെടുത്ത വാര്‍ത്ത അടുത്തിടെ വന്നിരുന്നു. മുര്‍ഷിദാബാദിലെ ബരാന സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നൂര്‍ജമാല്‍ ഷെയ്ക്ക് എന്നാണ് ഭര്‍ത്താവിന്റെ പേര്. അഞ്ചു വര്‍ഷം മുന്‍പാണ് നൂര്‍ജമാല്‍ സൗദിയില്‍ ജോലിയ്ക്കായി പോയത്.

  അദ്ദേഹത്തിന്റെ ഭാര്യ ഷാഹിന ഖാത്തൂന്‍ ആയിരുന്നു ബാങ്ക് നിക്ഷേപത്തിന്റെ അവകാശി. ഭര്‍ത്താവ് സൗദിയിലേയ്ക്ക് പോയതോടെ ഷാഹിന അദ്ദേഹവുമായുള്ള ആശയ വിനിമയം നിര്‍ത്തി. സൗദിയില്‍ നിന്ന് പെട്ടെന്ന് തിരികെ വരാത്തതിനാല്‍ ഭാര്യ തന്നെ ഉപേക്ഷിച്ച് വീട് വിട്ട് പോയി എന്നാണ് നൂര്‍ജമാല്‍ വിശ്വസിച്ചിരുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ എത്തിയപ്പോഴാണ് തന്റെ ബാങ്ക് നിക്ഷേപം മുഴുവനും ഭാര്യ തട്ടിയെടുത്തതായി അദ്ദേഹത്തിന് മനസ്സിലായത്.
  Published by:Arun krishna
  First published: