വീടിനു മുന്നിൽ മൂത്രമൊഴിച്ചതിന് അയൽവാസിയെ അടിച്ചയാളെ മർദ്ദിച്ചുകൊന്നു

കലഹത്തെ തുടർന്ന് സഹോദരൻമാരിൽ ഒരാൾ സിമന്‍റ് സ്ലാബ് എടുത്ത് ലിലുവിനെ ഇടിക്കുകയായിരുന്നു.

news18
Updated: June 4, 2019, 8:21 AM IST
വീടിനു മുന്നിൽ മൂത്രമൊഴിച്ചതിന് അയൽവാസിയെ അടിച്ചയാളെ മർദ്ദിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 4, 2019, 8:21 AM IST
  • Share this:
ന്യൂഡൽഹി: വീടിനു മുന്നിൽ മൂത്രമൊഴിച്ചതിനെ തുടർന്നുണ്ടായ കലഹം അവസാനിച്ചത് കൊലപാതകത്തിൽ. തന്‍റെ വീടിനു മുന്നിൽ മൂത്രമൊഴിച്ചയാളെ അടിച്ച യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. അടിയേറ്റയാളുടെ മക്കൾ അയൽവാസിയോട് പകരം ചോദിക്കാൻ എത്തുകയും മർദ്ദിച്ച് കൊല്ലുകയുമായിരുന്നു.ഡൽഹിയിലെ ഗോവിന്ദ് പുരി മേഖലയിലാണ് സംഭവം ഉണ്ടായത്.

ലിലു എന്നയാളാണ് കൊല്ലപ്പെട്ടത്.വൈദ്യുതി പോയതിനെ തുടർന്ന് വീടിന്‍റെ മുന്നിൽ ഭാര്യയ്ക്കൊപ്പം ഇരിക്കുമ്പോൾ ആയിരുന്നു സംഭവം. 65 വയസ് പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ ലിലുവിന്‍റെ വീടിനു മുന്നിൽ മൂത്രമൊഴിച്ചു. ഇതിൽ പ്രകോപിതനായ ലിലു ഇയാളെ അടിക്കുകയും തർക്കം ഉടലെടുക്കുകയും ആയിരുന്നു. ഇതിനെ തുടർന്ന് 65കാരന്‍റെ രണ്ട് മക്കൾ പിതാവിനെ രക്ഷപ്പെടുത്താനായി സ്ഥലത്തെത്തുകയും തുടർന്ന് ലിലുവും യുവാക്കളും തമ്മൽ കലഹം ഉണ്ടാകുകയുമായിരുന്നെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് ചിൻമോയ് ബിസ്വാൾ പറഞ്ഞു.

കടുവയുടെ ആക്രമണത്തിൽ നിന്ന് യുവാവിനെ വളർത്തുനായ രക്ഷിച്ചു

കലഹത്തെ തുടർന്ന് സഹോദരൻമാരിൽ ഒരാൾ സിമന്‍റ് സ്ലാബ് എടുത്ത് ലിലുവിനെ ഇടിക്കുകയായിരുന്നു. ലിലു ബോധരഹിതനാകുന്നതു വരെ ഇവർ ഇടിച്ചു കൊണ്ടേയിരുന്നു. സംഭവം നടന്ന ഉടൻ തന്നെ ലിലുവിനെ എിയിംസിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ ഉടൻതന്നെ പിടികൂടുമെന്ന് ബിസ്വാൾ പറഞ്ഞു. അതേസമയം, അന്വേഷണത്തിനിടയിൽ ലിലു നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. മോഷണം, പിടിച്ചുപറി കേസുകളിൽ ഇയാൾ കുറ്റക്കാരനാണെന്നും ഡി സി പി പറഞ്ഞു.

First published: June 4, 2019, 8:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading