• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിവാഹത്തിന് വിസ്സമ്മതിച്ചു: കാമുകിയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കിയ ആൾ പിടിയിൽ

വസ്ത്ര വിൽപ്പനക്കാരനായ അയ്യൂബ് നേരത്തെ തന്നെ വിവാഹിതനായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്

news18
Updated: September 1, 2019, 8:04 AM IST
വിവാഹത്തിന് വിസ്സമ്മതിച്ചു: കാമുകിയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കിയ ആൾ പിടിയിൽ
Murder
news18
Updated: September 1, 2019, 8:04 AM IST
ന്യൂഡൽഹി: വിവാഹത്തിന് തയ്യാറാകാത്ത കാമുകിയെ കൊലപ്പെടുത്തിയ ആൾ അറസ്റ്റിൽ. ന്യൂഡൽഹി എൽഎൻജെപി കോളനി നിവാസി മുഹമ്മദ് അയ്യൂബ് (32) എന്നയാളാണ് പൊലീസ് പിടിയിലായത്. കാമുകിയായ ലതയെ കഴുത്തു മുറിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി എന്നാണ് പൊലീസ് പറയുന്നത്.

Also Read-ദേശീയ പൗരത്വ പട്ടികയിൽ പേരില്ല: അസമിൽ സ്ത്രീ ജീവനൊടുക്കി

വസ്ത്ര വിൽപ്പനക്കാരനായ അയ്യൂബ് നേരത്തെ തന്നെ വിവാഹിതനായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. 2008 ൽ കല്യാണം കഴിഞ്ഞ ഇയാൾക്ക് 4 കുട്ടികളും ഉണ്ടും. നാല് വർഷം മുമ്പാണ് ഇയാൾ ലതയെ പരിചയപ്പെടുന്നത്. എന്നാൽ അടുത്തിടെജോലി ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യാൻ ഇയാൾ യുവതിയെ നിർബന്ധിക്കാൻ തുടങ്ങി. ഇത് നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

തന്റെ ആവശ്യം ലത നിരാകരിച്ചതിന്റെ ദേഷ്യത്തിൽ ഇവരെ കൊല്ലാൻ തീരുമാനിച്ച അയൂബ്, ലതയെ ഒരു സായാഹ്ന സവാരിക്കായി ക്ഷണിച്ചു. ബവാനയ്ക്കു സമീപമുള്ള ഒരു ഒഴിഞ്ഞ പ്രദേശം എത്തിയപ്പോൾ കഴുത്ത് മുറിച്ച് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. തലയില്ലാത്ത നിലയിൽ തൊട്ടടുത്ത ദിവസമാണ് യുവതിയുടെ ശരീരം കണ്ടെടുക്കുന്നത്.



 

Loading...

 
First published: September 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...