• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദമ്പതിമാരുടെ വഴക്കിൽ ഇടപെട്ട യുവാവ് കുത്തേറ്റു മരിച്ചു

സംഭവവുമായി ബന്ധപ്പെട്ട് ജിതിൻ ബോറ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

news18
Updated: July 14, 2019, 8:17 AM IST
ദമ്പതിമാരുടെ വഴക്കിൽ ഇടപെട്ട യുവാവ് കുത്തേറ്റു മരിച്ചു
സംഭവവുമായി ബന്ധപ്പെട്ട് ജിതിൻ ബോറ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
news18
Updated: July 14, 2019, 8:17 AM IST
ന്യൂഡൽഹി: ദമ്പതികൾ തർക്കുന്നത് കണ്ട് പ്രശ്നപരിഹാരത്തിനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. സുരക്ഷാ ജീവനക്കാരനായ സഞ്ജീവ് പാണ്ഡെ എന്ന ഇരുപതുകാരനാണ് മധ്യസ്ഥ ശ്രമത്തിനെത്തി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജിതിൻ ബോറ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഡൽഹിയിലെ സമൃദ്പുർ മേഖലയിൽ ബന്ധുവിനൊപ്പം കഴിയുകയായിരുന്നു പാണ്ഡെ. പാർട് ടൈം ആയി സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന ഇയാൾ ഒരു ചായക്കടയിലും പണി എടുക്കുന്നുണ്ട്. ഇവർ താമസിച്ചിരുന്ന മുറിക്ക് സമീപം തന്നെയാണ് പ്രതിയായ ജിതിന്‍ ഭാര്യ ദേവിക്കും മകൾക്കുമൊപ്പം കഴിയുന്നത്.

Also Read-രാജസ്ഥാനിൽ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു

രാത്രിയോടെ ബോറയുടെയും ഭാര്യയുടെയും വഴക്ക് കേട്ടാണ് പാണ്ഡെ അവരുടെ മുറിയിലെത്തിയത്. പ്രശ്നത്തിൽ ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രംഗം ശാന്തമായതോടെ യുവാവ് തന്റെ മുറിയിലേക്ക് മടങ്ങിയെത്തി. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ അവിടേക്ക് കടന്നു ചെന്ന ബോറ, കത്തി ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. നെഞ്ചിലും തുടയ്ക്കും കുത്തേറ്റ് കുഴഞ്ഞു വീണ സഞ്ജയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരണം സ്ഥിരീകരിച്ചു. ‌‌‌‌

സംഭവത്തിന് ശേഷം ഒളിവിൽ പോയ ബോറയെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

First published: July 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...