• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പെണ്‍കുട്ടിയെ ആക്രമിച്ച് പൊലീസുകാരന്റെ മകന്‍; വീഡിയോ വൈറലായതിനു പിന്നാലെ അറസ്റ്റില്‍


Updated: September 14, 2018, 4:56 PM IST
പെണ്‍കുട്ടിയെ ആക്രമിച്ച് പൊലീസുകാരന്റെ മകന്‍; വീഡിയോ വൈറലായതിനു പിന്നാലെ അറസ്റ്റില്‍

Updated: September 14, 2018, 4:56 PM IST
ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരന്റെ മകനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ ആക്രമിക്കുന്ന വീഡിയോ വൈറല്‍ ആയതിനു പിന്നാലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അടിയന്തിര നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

ഡല്‍ഹി നാര്‍ക്കോട്ടിക് വിഭാഗത്തിലെ എ.എസ്.ഐ അശോക് സിങ് തോമറിന്റെ മകന്‍ റോഹിത് തോമറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ലൈംഗിക പീഡന കേസും ചാര്‍ജ് ചെയ്തിട്ടുണ്ട്.



രോഹിത് പെണ്‍കുട്ടിയെ അതിക്രൂരമായി തൊഴിക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

ബി.പി.ഒ സെന്ററിനുള്ളിലാണ് രോഹിത് പെണ്‍കുട്ടിയെ മര്‍ദിച്ചത്. ഓഫീസിനുള്ളില്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ചു മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

21-കാരനായ രോഹിത് അടുത്തിടെയാണ് ഡല്‍ഹിയിലെ ബി.പി.ഒ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ഇയാളുടെ സുഹൃത്തായ അലി ഹസന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വീഡിയോ സെപ്തംബര്‍ രണ്ടിന് പകര്‍ത്തിയതാണെന്നാണ് പൊലീസ് പറയുന്നത്.

 
First published: September 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍