HOME /NEWS /Crime / Arrest | മലയാളി വനിതയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഡല്‍ഹി സ്വദേശി പോലീസ് പിടിയില്‍

Arrest | മലയാളി വനിതയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഡല്‍ഹി സ്വദേശി പോലീസ് പിടിയില്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

2020 മുതല്‍ ഇയാള്‍ വാട്‌സാപ്പിലൂടെ വീട്ടമ്മയുമായി സൗഹൃദത്തിലായിരുന്നു. തുടര്‍ന്ന് ചാറ്റിങ്ങിലൂടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സ്വന്തമാക്കി.

  • Share this:

    ഡല്‍ഹി: മലയാളി വനിതയുടെ സ്വകാര്യ ദൃശ്യങ്ങള്‍ (private pictures) പ്രചരിപ്പിച്ച കേസില്‍ ഡല്‍ഹി സ്വദേശിയെ (Delhi native) പോലീസ് അറസ്റ്റ് (arrest) ചെയ്തു. മോനു കുമാര്‍ റാവത്തിനെ പാലാ പോലീസ് ദില്ലി എയര്‍പോര്‍ട്ടില്‍ നിന്നാണ് പിടികൂടിയത്.

    2020 മുതല്‍ ഇയാള്‍ വാട്‌സാപ്പിലൂടെ വീട്ടമ്മയുമായി സൗഹൃദത്തിലായിരുന്നു. തുടര്‍ന്ന് ചാറ്റിങ്ങിലൂടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും സ്വന്തമാക്കി. പിന്നീട് ഈ ചിത്രങ്ങള്‍ വച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ പണം ആവശ്യപ്പെടുകയായിരുന്നു.

    പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. എന്നാല്‍ ഭീഷണിക്ക് വഴങ്ങാത്തതിനെ തുടര്‍ന്ന് മോനു കുമാര്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പാലാ പോലീസില്‍ പരാതി നല്‍കി.

    Also read: Arrest | വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; പ്രതി പിടിയില്‍

    അന്വേഷണത്തില്‍ ഇയാള്‍ വിദേശത്താണെന്ന് അറിഞ്ഞ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ തടഞ്ഞുവച്ച് അറിയിച്ചതിനെ തുടര്‍ന്ന് പാലാ പോലീസ് ഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

    Murder| ഭാര്യ മറ്റൊരാൾക്കൊപ്പം നാടുവിട്ടു; ഭർത്താവ് 4 വയസ്സുള്ള മകനെ വിഷം നൽകി കൊന്നു

    ഗുരുഗ്രാം: ഭാര്യ മറ്റൊരാൾക്കൊപ്പം പോയതിൽ പ്രകോപിതനായ ഭർത്താവ് നാല് വയസ്സുള്ള മകനെ വിഷം നൽകി കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ് സംഭവം. മകനെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

    രാജേഷ് മിത്തൽ (36) എന്നയാളാണ് മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജേഷ് മിത്തലും ഭാര്യ പായലും തമ്മിൽ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് പ്രദേശത്തുള്ള മോനു എന്നയാളുമായി പായൽ നാടുവിട്ടത്. ഭാര്യ മറ്റൊരാൾക്കൊപ്പം പോയതോടെ പ്രകോപിതനായാണ് ഇയാൾ മകനെ കൊന്നത്.

    Also read: Murder |കൊച്ചിയില്‍ ഭാര്യയെയും 2 മക്കളെയും കൊലപ്പെടുത്തിയത് ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷം കഴുത്ത് ഞെരിച്ച്

    പത്തും നാലും വയസ്സുള്ള രണ്ട് ആൺ കുട്ടികളാണ് ഇവർക്കുള്ളത്. ഇതിൽ രണ്ടാമത്തെ മകൻ ഭരത്തിനെ ഭക്ഷണത്തിൽ വിഷം നൽകിയത്. ശേഷം ഇതേ ഭക്ഷണം ഇയാളും കഴിക്കുകയായിരുന്നു. ഈ സമയം മൂത്ത മകൻ മോഹിത് അടുത്തുള്ള കടയിൽ പോയിരിക്കുകയായിരുന്നു.

    Also read: KAAPA |കാപ്പ നിയമ വ്യവസ്ഥ ലംഘിച്ച് ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയ കുറ്റവാളി പോലീസിന്റെ പിടിയിൽ 

    കടയിൽ നിന്നും തിരിച്ചെത്തി മോഹിത്താണ് അച്ഛനേയും സഹോദരനേയും അബോധാവസ്ഥയിൽ കാണുന്നത്. തുടർന്ന് ബഹളം വെച്ചതോടെ അയൽവാസികൾ ഓടിയെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഭരത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. രാജേഷ് മിത്തലിന്റെ നില ഗുരതരമായി തുടരുകയായിരുന്നു.

    രാജേഷിനെതിരെ കൊലപാതകം, ആത്മഹത്യാശ്രമം എന്നീ കേസുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അതേമസയം, ഭരത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

    First published:

    Tags: Cyber crime, Delhi, Malayalee, Private photos, Woman