നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഫേസ്ബുക്ക് സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസ്

  ഫേസ്ബുക്ക് സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസ്

  വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്

  facebook

  facebook

  • Share this:
   ന്യൂഡൽഹി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. പശ്ചമി ബംഗാൾ കേഡറിലുള്ള ഉദ്യോഗസ്ഥനെതിരെയാണ് കേസ്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

   ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി ഏറെക്കാലം ഓൺലൈനിലൂടെയായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥൻ ബന്ധപ്പെട്ടിരുന്നത്. പരിചയം പ്രണയമായതോടെ ഡൽഹിയിൽവെച്ച് ഇരുവരും കണ്ടുമുട്ടി. വസന്ത് കുഞ്ചിലെ ഒരു മാളിൽവെച്ചായിരുന്നു കൂടിക്കാഴ്ച. പിറ്റേദിവസവും ഇരുവരും തമ്മിൽ കണ്ടു. ഈ സമയം മയക്കുമരുന്ന് കലർന്ന ചോക്ലേറ്റ് യുവതിക്ക് നൽകി. തലകറക്കം അനുഭവപ്പെട്ട യുവതിയെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. ചെറുത്തുനിന്നെങ്കിലും ഒടുവിൽ യുവതിക്ക് വഴങ്ങേണ്ടിവന്നു.

   സംഭവത്തിൽ ഐപിഎസ് ഉദ്യോഗസ്ഥൻ ക്ഷമ ചോദിച്ചു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയതോടെ യുവതി ഈ സംഭവം ആരോടും പറഞ്ഞില്ല. എന്നാൽ വൈകാതെ ഫേസ്ബുക്ക് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ ഐപിഎസ് ഉദ്യോഗസ്ഥൻ യുവതിയെ അൺഫ്രണ്ട് ചെയ്തു. ഇതോടെയാണ് താൻ വഞ്ചിക്കപ്പെട്ടതായി യുവതിക്ക് മനസിലായത്. വൈകാതെ ബാരഖാംബ പൊലീസിൽ യുവതി പരാതി നൽകി. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് വിട്ടതോടെ ഐപിഎസ് ഉദ്യോഗസ്ഥൻ കുടുങ്ങി. ചോദ്യം ചെയ്യലിൽ കുറ്റം നിഷേധിച്ചെങ്കിലും ഫോൺ കോളുകൾ ഉൾപ്പടെയുള്ള തെളിവുകൾ ക്രൈംബ്രാഞ്ച് നിരത്തുകയായിരുന്നു. ഇതോടെ യുവതിയെ പരിചയമുണ്ടെന്ന് ഉദ്യോഗസ്ഥൻ സമ്മതിക്കുകയായിരുന്നു.

   Alert: ഇനി ഇടിമിന്നൽ കാലം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

   ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. യുവതിക്കും വീട്ടുകാർക്കുമെതിരെ ഐപിഎസ് ഉദ്യോഗസ്ഥൻ നൽകിയത് കള്ളക്കേസുകളാണെന്ന് തെളിഞ്ഞിരുന്നു. കേസ് കാര്യക്ഷമമായി അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കാൻ സുപ്രീം കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
   First published:
   )}