നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ശമ്പളം ചോദിച്ചതിന് ജീവനക്കാരിയെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച ഉടമ അറസ്റ്റിൽ; കഴുത്തിലും മുഖത്തുമായി 15 തുന്നിക്കെട്ടുകൾ

    ശമ്പളം ചോദിച്ചതിന് ജീവനക്കാരിയെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച ഉടമ അറസ്റ്റിൽ; കഴുത്തിലും മുഖത്തുമായി 15 തുന്നിക്കെട്ടുകൾ

    മുഖത്തിലും കഴുത്തിലുമായി 15 തുന്നിക്കെട്ടുകൾ

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ന്യൂഡൽഹി: ശമ്പളകുടിശ്ശിക ചോദിച്ചതിന് വനിതാ ജീവനക്കാരിയെ പട്ടിയെ അഴിച്ചുവിട്ട് കടുപ്പിച്ച മുതലാളി അറസ്റ്റിൽ. ദക്ഷിണ ഡൽഹിയിലെ മാൾവിയ നഗർ പ്രദേശത്തെ സ്പാ ഉടമയാണ് അറസ്റ്റിലായത്. ജൂൺ 11നാണ് സംഭവം നടന്നത്. ജീവനക്കാരിയായ സപ്ന (39)ക്കാണ് നായയുടെ കടിയേറ്റത്. മുഖത്തും കഴുത്തിലുമായി 15 തുന്നികെട്ടുകൾ വേണ്ടിവന്നു.

      ഒന്നരമാസം സ്പായിൽ ജോലി ചെയ്തുവെന്നും ലോക്ക്ഡൗൺ വന്നതോടെ മാർച്ച് 22ന് ജോലി അവസാനിപ്പിക്കേണ്ടിവന്നുവെന്നും സപ്ന പറയുന്നു. ജൂണ്‍ 11ന് ഉടമയായ രജിനിയോട് ശമ്പളകുടിശ്ശിക ചോദിച്ചു. വീട്ടിലേക്ക് വരാനായിരുന്നു ആവശ്യം. വീട്ടിലെത്തിയ സപ്നയോട് ജോലി ചെയ്യാനും എന്നാൽ മാത്രമേ കുടിശ്ശിക നൽകുകയുള്ളൂവെന്നും രജനി അറിയിച്ചു.

      എന്നാൽ വീട്ടുജോലി ചെയ്യാൻ വിസമ്മതിച്ച സപ്നയെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കുകയായിരുന്നു. സപ്നയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിക്കൂടി. തുടർന്ന് മദൻ മോഹൻ മാളവ്യ ആശുപത്രിയിലേക്കും അവിടെ നിന്ന് സഫ്ദർജങ് ആശുപത്രിയിലേക്കും കൊണ്ടുപോയി.

      TRENDING: Swapna Suresh | എയർ പോർട്ട് പിആർഒയെ കുടുക്കാൻ 'പാർവതി'യായി; സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാ​ഞ്ച് റിപ്പോർട്ട് [NEWS]Kerala Gold Smuggling | 'സ്വർണക്കടത്തിൽ എന്റെ പേര് വലിച്ചിഴയ്ക്കരുത്; നിയമ നടപടി സ്വീകരിക്കും': ശശി തരൂർ [NEWS]'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]

      വ്യാഴാഴ്ച സപ്ന പൊലീസിൽ പരാതി നൽകി. മൃഗങ്ങളെ വിട്ടുകടിപ്പിച്ചതിനും കൊലപാതക ശ്രമത്തിനും ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തുവെന്നും ആരോപണവിധേയയെ അറസ്റ്റ് ചെയ്തുവെന്നും സൗത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അതുൽ കുമാർ താക്കൂർ പറഞ്ഞു.
      Published by:Rajesh V
      First published:
      )}