• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

News18 Malayalam
Updated: August 26, 2018, 8:51 AM IST
വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ
News18 Malayalam
Updated: August 26, 2018, 8:51 AM IST
ന്യൂഡൽഹി: പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 52കാരനായ അധ്യാപകൻ അറസ്റ്റിലായി. വടക്കൻ ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യം മറ്റൊരു അധ്യാപകന്‍റെ ഫോണിൽനിന്ന് വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ വീഡിയോ ദൃശ്യം ഉപയോഗിച്ച് കുറ്റക്കാരനായ അധ്യാപകനെ ബ്ലാക്ക് മെയിൽ ചെയ്യാനായിരുന്നു വീഡിയോ ഫോർവേഡ് ചെയ്ത അധ്യാപകന്‍റെ ശ്രമം. ഇതേത്തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജൂൺ മാസത്തിൽ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെത്തുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കുറ്റക്കാരനായ അധ്യാപകനെതിരെ കർശന നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ന്യൂഡൽഹിയിലെ മുൻസിപ്പൽ സ്കൂളിൽ രണ്ടാം ക്ലാസുകാരിയെ ഇലക്ട്രീഷ്യൻ പീഡിപ്പിച്ച സംഭവം വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു.
First published: August 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...