നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Video | മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞ യുവതിയെ അമ്മയുടെയും മകന്റെയും മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി

  Video | മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞ യുവതിയെ അമ്മയുടെയും മകന്റെയും മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി

  മാല പിടിച്ചു പറിക്കാൻ ശ്രമിച്ചത് തടയുന്നതിനിടെയാണ് സിമ്രാൻ എന്ന യുവതിക്ക് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു.

  സിസി ടിവി ദൃശ്യം

  സിസി ടിവി ദൃശ്യം

  • Share this:
   ന്യൂഡൽഹി: വടക്ക്-പടിഞ്ഞാറൻ ദില്ലിയിൽ കവർച്ചാശ്രമം ചെറുക്കാൻ ശ്രമിച്ച 25 കാരിയെ  മോഷ്ടാവ് കുത്തിക്കൊലപ്പെടുത്തി. ആദർശ് നഗർ പ്രദേശത്തെ സിസിടിവി ക്യാമറയിലാണ് ക്രൂരമായ സംഭവം പതിഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നഗരത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ സംഭവമാണിത്.

   മാല പിടിച്ചു പറിക്കാൻ ശ്രമിച്ചത് തടയുന്നതിനിടെയാണ് സിമ്രാൻ എന്ന യുവതിക്ക് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. മാർക്കറ്റിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ ശനിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.

   ഒരാൾ പിന്നിൽ നിന്നുമെത്തി മാല പിടിച്ചു പറിക്കാൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ചെറുക്കാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് കത്തികൊണ്ട് കുത്തിവീഴ്ത്തുകയായായിരുന്നു. പഞ്ചാബ് സ്വദേശിയും ആദര്‍ശ് നഗറില്‍ താമസക്കാരിയുമായ സിമ്രാന്‍ കൗര്‍ ആണ് കൊല്ലപ്പെട്ടതെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

   അമ്മയ്ക്കും രണ്ടുവയസ്സുകാരനായ മകനും ഒപ്പം മാര്‍ക്കറ്റില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് യുവതിക്ക് നേരേ ആക്രമണമുണ്ടായത്. ആദ്യം യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച അക്രമി, യുവതി ഇത് ചെറുത്തതോടെ കത്തി കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.


   ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

   സമീപ പ്രദേശങ്ങളിൽ നിരവധി തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ നടന്നതായി പ്രദേശവാസികൾ ആരോപിക്കുന്നുണ്ടെങ്കിലും പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടില്ലെന്ന് ANI റിപ്പോർട്ട് ചെയ്തു.

   തലസ്ഥാനത്തെ കൽക്കാജി പ്രദേശത്ത് 17 വയസുകാരനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. സഹോദരിയെ പിന്തുടർന്ന് മൂന്നു പേരെ ചോദ്യം ചെയ്തതിനാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

   പരാതി നൽകാൻ പോലീസിനെ സമീപിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥർ യാതൊരു നടപടിയും സ്വീകരിക്കാൻ വിസമ്മതിച്ചതായി പെൺകുട്ടി ആരോപിച്ചു.

   ഇതിനിടെ യുവാവിനെ ടെമ്പോയ്ക്ക് പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഭാര്യയും ഭാര്യാ സഹോദരനും പിടിയിൽ. അതിക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സൂറത്ത കഡോദര സ്വദേശി ബാൽകൃഷ്ണ റാത്തോഡിനെ ആശുപത്രിയിർ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെറിയ ടെമ്പോ വാനിന്‍റെ പിന്നിൽ കാലുകൾ കെട്ടി ഇയാളെ വലിച്ചിഴക്കുന്നതിന്‍റെ സിസിറ്റിവി ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടിയുണ്ടായിരിക്കുന്നത്. ബാൽകൃഷ്ണയുടെ ഭാര്യ ശീതൾ റാത്തോഡ്, സഹോദരൻ അനിൽ ചൗഹാൻ എന്നിവരാണ് പൊലീസ് പിടിയിലായിരിക്കുന്നത്.

   Also Read-പൊതുവഴിയിൽ 17കാരിക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; യുവാവിന് ഒരുവർഷം തടവ്
   പൊലീസ് പറയുന്നതനുസരിച്ച് മദ്യപാനിയായ ബാൽകൃഷ്ണയുടെ പീഡനം സഹിക്കവയ്യാതെയാണ് ശീതൾ സഹോദരനൊപ്പം ചേര്‍ന്ന് ഇത്തരമൊരു ശിക്ഷ നടപ്പാക്കിയത്. കൃത്യം നടന്ന ദിവസവും മദ്യപിച്ചെത്തിയ റാത്തോഡ് ഭാര്യയെ അതിക്രൂരമായി മർദ്ദിച്ചിരുന്നു. ഇതിനെ തുടർന്നാണ് ശീതൾ സഹായത്തിനായ സഹോദരൻ അനിലിനെ വിളിച്ചു വരുത്തിയത്. മിനി ടെമ്പോയിലാണ് അനിൽ സഹോദരന്‍റെ വീട്ടിലെത്തിയത്. പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും രംഗം കൂടുതൽ വഷളാവുകയാണുണ്ടായത്. സഹോദരന്‍റെ മുന്നിലിട്ടും ശീതളിനെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. അനിൽ ഇടപെട്ടിട്ടും നിർത്താതെ മർദ്ദനം തുടര്‍ന്നു.

   Also Read-'ഒന്നരലക്ഷം രൂപയും സെക്സും'; കാമുകനെ കൊല്ലാൻ വാടകക്കൊലയാളിക്ക് യുവതിയുടെ വാഗ്ദാനം

   കാര്യങ്ങൾ കൈവിട്ട് പോയതോടെ അനിലും ശീതളും ചേർന്ന് ബാല്‍കൃഷ്ണയെ തിരികെ ആക്രമിക്കുകയായിരുന്നു. മർദ്ദിച്ച് വീഴ്ത്തിയ ശേഷം ഇയാളുടെ കാലുകൾ കൂട്ടിക്കെട്ടി ടെമ്പോയ്ക്ക് പിന്നിൽ ബന്ധിച്ചു. തുടർന്ന് റോഡിലൂടെ അഞ്ഞൂറ് മീറ്ററോളം ഇയാളെയും വലിച്ചിഴച്ച് ആ വാഹനം പാഞ്ഞു. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് ബാല്‍കൃഷ്ണയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ആളുകൾ തന്നെയാണ് അനിലിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്.   ആശുപത്രിയില്‍ കഴിയുന്ന ബാല്‍കൃഷ്ണയുടെ നില ഗുരുതരമായി തുടരുകയാണ്. കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്താണ് പൊലീസ് പ്രതികളെ പിടികൂടിയിരിക്കുന്നത്. ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
   Published by:Aneesh Anirudhan
   First published:
   )}