• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യൂട്യൂബ് കണ്ട് പ്രസവം: അധ്യാപികയ്ക്ക് ദാരുണാന്ത്യം


Updated: July 27, 2018, 10:11 PM IST
യൂട്യൂബ് കണ്ട് പ്രസവം: അധ്യാപികയ്ക്ക് ദാരുണാന്ത്യം

Updated: July 27, 2018, 10:11 PM IST
തിരുപ്പുര്‍: യൂട്യൂബിലെ വീഡിയോ കണ്ട് പ്രസവം വീട്ടിലാക്കിയ സ്‌കൂള്‍ അധ്യാപികയായ യുവതിക്ക് ദാരുണാന്ത്യം. തിരുപ്പൂരിലെ സ്‌കൂള്‍ അധ്യാപികയായ കെ. കൃതിക (28) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഭര്‍ത്താവ് കസ്റ്റഡിയിലാണ്.

ആശുപത്രിയില്‍ പോകുന്നതിനു പകരം യൂട്യൂബ് വീഡിയോയിലെ നിര്‍ദ്ദേശമനുസരിച്ച് വീട്ടില്‍ പ്രസവിക്കാന്‍ തീരുമാനിച്ചതാണ് വിനയായത്. പ്രസവത്തെ തുടര്‍ന്ന രക്തസ്രാവം നലയ്ക്കാതാവുകയും മറുപിള്ള പുറത്തുവരാതിരിക്കുകയും ചെയ്തതാണ് മരണത്തിനിടയാക്കിയത്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തിരുപ്പൂരിനു സമീപത്തെ രത്‌നാഗിരീശ്വര്‍ നഗറിലെ വീട്ടിലാണ് കൃതിക പ്രസവിച്ചത്. രണ്ടു മണിയോടെയാണ് പ്രസവവേദന തുടങ്ങിയത്. എന്നാല്‍ പ്രസവശേഷം രക്തംനിലയ്ക്കാതായതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു.

ഇതിനിടെ ആശുപത്രിയില്‍ എത്തിച്ചെഹ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രകൃതി ചികില്‍സാരീതിയാണു കൃതിക പിന്തുടര്‍ന്നിരുന്നത്. ഇതിന് ഭര്‍ത്താവ് കാര്‍ത്തികേയന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.

യു ട്യൂബിലെ 'ഹൗ ടു' വീഡിയോയിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രസവിക്കാനുള്ള തീരുമാനമാണ് അധ്യാപികയുടെ ജീവനെതുത്തത്. ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളായ പ്രവീണിനും ലാവണ്യക്കുമെതിരേ കേസെടുത്തു.
Loading...
 
First published: July 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍