• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ദന്ത ഡോക്ടർ അറസ്റ്റിൽ

Arrest | വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ദന്ത ഡോക്ടർ അറസ്റ്റിൽ

ഒരാഴ്ച മുമ്പ് ഇയാളുടെ വീട്ടിൽ ജോലിക്കെത്തിയ സ്ത്രീയെയാണ് പീഡിപിക്കാൻ ശ്രമിച്ചത്.

DrAnil

DrAnil

  • Last Updated :
  • Share this:
    പത്തനംതിട്ട: വീട്ടുജോലിക്കാരിയ ലൈംഗികമായി പീഡിപ്പിക്കാൻ(Sexual Abuse) ശ്രമിച്ച ദന്തഡോക്ടർ (Dentist) അറസ്റ്റലായി. പന്തളം മങ്ങാരം സ്വദേശി ഡോ. അനിലാണ് പോലീസ് (Kerala Police) പിടിയിലായത്. പന്തളം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചാരുംമൂട്ടിൽ ദന്താശുപത്രി നടത്തുകയാണിയാൾ. അയൽക്കാർ നൽകിയ വിവരം അനുസരിച്ച് പ്രതിയെ സ്വന്തം വീട്ടിൽനിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

    കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരാഴ്ച മുമ്പ് ഇയാളുടെ വീട്ടിൽ ജോലിക്കെത്തിയ സ്ത്രീയെയാണ് പീഡിപിക്കാൻ ശ്രമിച്ചത്. സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽവാസികൾ പന്തളം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന് പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തത്തി അനിലിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

    പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി (CPM Branch Secretary) അറസ്റ്റിൽ. എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മറ്റിക്കു കീഴിലെ പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറിയും, നേതാരി പ്ലായംപള്ളം സ്വദേശിയുമായ എം. സുനിലാണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു. സ്കൂൾ വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്.

    തുടരന്വേഷണത്തിനായി കേസ് ചിറ്റൂർ സ്റ്റേഷനിലേക്ക് കൈമാറി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ മലമ്പുഴയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. നവംബർ 25 നായിരുന്നു പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ സി.പി.എം. പ്രാദേശിക നേതൃത്വം സുനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

    73 കാരിക്ക് POCSO; മകൻ വീട്ടിലെ വാറ്റ് എക്സൈസിനെ അറിയിച്ചതിന് അയൽവാസിയായ യുവതി കുടുക്കിയതെന്ന് മുഖ്യമന്ത്രിക്ക് പരാതി

    14 കാരനെ പീഡിപ്പിച്ചെന്ന പേരിൽ തന്നേ പോക്സോ കേസിൽപെടുത്തിയതായി പട്ടികജാതിക്കാരിയായ 73 കാരി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അയൽവാസിയുടെ വീട്ടിൽ ചാരായം വാറ്റുന്നത് തന്റെ മകൻ എക്സൈസിനെ അറിയിച്ചതിന്‍റെ വിരോധത്തിലാണ് സംഭവമെന്നാണ് പരാതി.

    Also Read- പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

    കൊല്ലം കുളത്തൂപ്പുഴ സ്വദേശി ശ്രീമതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ശ്രീമതിയുടെ മകനാണ് അയൽവാസിയുടെ ഫാം ഹൌസിലെ ചാരായം വാറ്റ് എക്സൈസിനെ അറിയിച്ചത്. ഇതേത്തുടർന്ന് അയൽവീട്ടിലെ യുവതി ശ്രീമതിക്കെതിരെ പോക്സോ കേസ് നൽകുകയായിരുന്നു. 14കാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയാണ് ശ്രീമതിക്കെതിരെ നൽകിയത്. ഈ കേസിൽ ശ്രീമതിക്ക് 45 ദിവസം ജയിലിൽ കിടക്കേണ്ടിവന്നു. ഇതോടെയാണ് കേസ് പുനരന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

    വാക്സിനെടുത്ത് വീട്ടിലെത്തിയതിന് പിന്നാലെയാണ്, പൊലീസുകാർ എത്തി തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് ശ്രീമതി പറയുന്നു. ഉടൻ തിരികെ എത്തിക്കാമെന്ന് പറഞ്ഞാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അവിടെ നിന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യത്തിന് ആളുണ്ടോയെന്ന് ചോദിച്ച് റിമാൻഡ് ചെയ്തു. കേസിന്‍റെ വിവരം തന്നെ അറിയിക്കുകയോ, വാദം കേൾക്കുകയോ ചെയ്തില്ലെന്നും ശ്രീമതി പറയുന്നു. സംഭവത്തിൽ പുനരന്വേഷണം നടത്തി പട്ടികജാതിക്കാരിയായ തന്നെ കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്നാണ് ശ്രീമതിയുടെ ആവശ്യം.
    Published by:Anuraj GR
    First published: