• HOME
  • »
  • NEWS
  • »
  • crime
  • »
  • ഇമാം പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്ന് ഡിജിപി

ഇമാം പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്ന് ഡിജിപി

തിരുവനന്തപുരം റേഞ്ച് ഐ.ജി യുടെ നേരിട്ടുളള നിയന്ത്രണത്തിലുള്ള അന്വേഷണസംഘത്തില്‍ 14 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

imam pocso case

imam pocso case

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇമാം പീഡിപ്പിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ കണ്ടെത്താനാകാതെ വന്നതിനെ തുടര്‍ന്നാണ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐ.ജി യുടെ നേരിട്ടുളള നിയന്ത്രണത്തിലുള്ള അന്വേഷണസംഘത്തില്‍ 14 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡി.ജി.പി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

    നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ ചുമതലയുള്ള തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോകന്‍.ഡി, പാലോട് ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍.കെ.ബി, വിതുര എസ്.എച്ച്.ഒ വി.നിജാം എന്നിവരും മൂന്ന് സബ്ബ് ഇന്‍സ്പെക്ടര്‍മാരും മൂന്ന് അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ര്‍മാരും രണ്ട് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരും മൂന്ന് സിവില്‍ പൊലീസ് ഓഫീസര്‍മാരും ഉള്‍പ്പെട്ടതാണ് പ്രത്യേക അന്വേഷണ സംഘം.

    കേസിലെ പ്രതികളെ പിടികൂടുന്നതിന് സംസ്ഥാനത്തും പുറത്തുമായി അഞ്ച് സംഘങ്ങള്‍ അന്വേഷണം നടത്തിവരുകയാണെന്ന് ഡി.ജി.പി അറിയിച്ചു. പ്രതിക്ക് താമസസൗകര്യവും സാമ്പത്തികസഹായവും നല്‍കിവന്നിരുന്ന സഹോദരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേരെക്കൂടി കേസില്‍ പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കൃത്യത്തിന് ഉപയോഗിച്ച കാര്‍ ഒളിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ട്. കൂടാതെ കുട്ടിയെ തിരിച്ചറിയുന്ന വിധത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിനും ഇമാമിനെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

    Also Read ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ രക്ഷപെടാന്‍ സഹായിച്ച സഹോദരന്‍ അറസ്റ്റില്‍

    പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ രക്ഷപെടാന്‍ സഹായിച്ച സഹോദരനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സഹായങ്ങള്‍ ചെയ്ത സഹോദരന്‍ അല്‍ അമീനെയാണ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയ ഇന്നോവ കാര്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചതും അല്‍ അമീന്‍ ആണ്. കാര്‍ പെരുമ്പാവൂര്‍ മേഖലയിലാണ് ഉള്ളതെന്നും പൊലീസ് അറിയിച്ചു. ബംഗളൂരുവിലേക്ക് കടക്കുന്നതിന് മുന്‍പ് ഇമാം സഹോദരന്റെ വീട്ടിലെത്തിയിരുന്നു.

    First published: