• HOME
  • »
  • NEWS
  • »
  • crime
  • »
  • ധർമ്മൂസ് ഫിഷ് മാർട്ടിന്റെ പിക്കപ്പ് വാൻ അടിച്ചു തകർത്തു; ജീവനക്കാരെ മർദിച്ചു

ധർമ്മൂസ് ഫിഷ് മാർട്ടിന്റെ പിക്കപ്പ് വാൻ അടിച്ചു തകർത്തു; ജീവനക്കാരെ മർദിച്ചു

കണ്ടാലറിയാവുന്ന 10 പേർക്കെതിരെ സ്ഥാപന ഉടമ തിരുവല്ല പൊലീസിൽ പരാതി നൽകി

  • Last Updated :
  • Share this:
    പത്തനംതിട്ട: തിരുവല്ല ധർമ്മൂസ് ഫിഷ് മാർട്ടിന്റെ (Dharmoos Fish Mart) ഉടമസ്ഥതയിലുളള പിക്കപ്പ് വാൻ അക്രമി സംഘം അടിച്ചു തകർത്തു. രണ്ട് ജീവനക്കാർക്ക് മർദനമേറ്റു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം.

    ഫിഷ് മാർട്ടിന് സമീപത്ത് നിർമാണം നടക്കുന്ന ഫ്ളാറ്റിന് മുമ്പിൽ വെച്ച് പ്രദേശവാസികളായ പത്തംഗ സംഘം ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ മർദിച്ചു. ബഹളം കേട്ട് പുറത്തേക്കിറങ്ങിയ ഫിഷ് മാർട്ടിലെ ജീവനക്കാരെ ഓടിയെത്തിയ അക്രമികൾ മർദിക്കുകയായിരുന്നു.

    ഇതോടെ ജീവനക്കാർ ഓടി ഫിഷ് മാർട്ടിന് പിൻവശത്തെ മുറിയിൽ കയറി കതകടച്ചു. തുടർന്നാണ് മുറിക്ക് സമീപം പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാൻ അടിച്ചു തകർത്തത്. കണ്ടാലറിയാവുന്ന 10 പേർക്കെതിരെ സ്ഥാപന ഉടമ തിരുവല്ല പൊലീസിൽ പരാതി നൽകി. നടൻ ധർമജൻ ബോൾഗാട്ടിയുടെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളതാണ് ധർമ്മൂസ് ഫിഷ് മാർട്ട്.

    സ്ത്രീധന പീഡനം; തൃശൂരില്‍ ഗര്‍ഭിണിയായ യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദനം

    തൃശൂരില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് നേരെ ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദനം. ദേശമംഗലം വറവട്ടൂര്‍ അയ്യോട്ടില്‍ മുസ്തഫയുടെ 4 മാസം ഗര്‍ഭിണിയായ മകള്‍ ഫാരിസബാനുവിനാണ് മര്‍ദനമേറ്റത്. ഭര്‍ത്താവ് കടങ്ങോട് മനപ്പടി മണിയാറംകുന്ന് ഷെക്കീറിനെതിരെയാണ് പരാതി.

    ഇന്നലെ രാവിലെ മകളെ ഷെക്കീര്‍ ക്രൂരമായി മർദിച്ചുവെന്ന് മാതാവ് ലൈല ആരോപിച്ചു. ഗർഭിണിയെന്ന പരിഗണന പോലും നൽകിയില്ല. കട്ടിലിൽ ചേർത്ത് വച്ച് ഇടിച്ചുവെന്നും സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനം തുടർച്ചയായിരുന്നുവെന്നും മാതാവ് ലൈല പറഞ്ഞു.

    ഇവര്‍ക്ക് ആദ്യം ജനിച്ചത് പെൺകുട്ടി ആയതിലും ഭര്‍ത്താവ് ദേഷ്യം പ്രകടിപ്പിച്ചിരുന്നു. രണ്ടാം തവണ ഗർഭിണിയായത് അലസിപ്പിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മർദനം ഉണ്ടായിയെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. മർദനമേറ്റ യുവതിയെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡി. കോളജിൽ പ്രവേശിപ്പിച്ചു.
    Published by:Rajesh V
    First published: