• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിക്രമിന്റെ മകന്‍ ധ്രുവിന്റെ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക്


Updated: August 12, 2018, 12:59 PM IST
വിക്രമിന്റെ മകന്‍ ധ്രുവിന്റെ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരുക്ക്

Updated: August 12, 2018, 12:59 PM IST
ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ക്കു പരുക്ക്.

ചെന്നൈയിലെ തേനാംപേട്ടില്‍ രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.



അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരുക്കേറ്റു. വഴിയരുകില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ക്കാണ് പരുക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

സംവിധായകന്‍ ബാലയുടെ പുതിയ ചിത്രമായ 'വര്‍മ'യിലൂടെ സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണു ധ്രുവ്. ഈ സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്.
Loading...
 
First published: August 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍