റേഡിയോ ഓഫ് ചെയ്തത് ഇഷ്ടപ്പെട്ടില്ല; ജ്യേഷ്ഠൻ അനുജനെ തലക്കടിച്ചു കൊന്നു

അരുവിക്കര ബിസ്മി നിവാസിൽ സമീർ ( 27) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഹിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു

News18 Malayalam | news18-malayalam
Updated: August 17, 2020, 10:25 AM IST
റേഡിയോ ഓഫ് ചെയ്തത് ഇഷ്ടപ്പെട്ടില്ല; ജ്യേഷ്ഠൻ അനുജനെ തലക്കടിച്ചു കൊന്നു
കൊല്ലപ്പെട്ട സമീർ
  • Share this:
തിരുവനന്തപുരം: റേഡിയോ വെക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. അരുവിക്കര കാച്ചാണിയിലാണ് സംഭവം. ജ്യേഷ്ടൻ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

അരുവിക്കര ബിസ്മി നിവാസിൽ സമീർ ( 27) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഹിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. സഹോദരങ്ങൾ തമ്മിൽ റേഡിയോ വയ്ക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായി.


സമീർ റേഡിയോ ഓഫ് ചെയതത് ഹിലാലിന് ഇഷ്ടപ്പെട്ടില്ല. മാതാപിതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എന്നാൽ രാത്രി ഹാളിൽ ഉറങ്ങിക്കിടന്ന സമീറിനെ ഹിലാൽ  കമ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പേരൂർക്കട ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Published by: Naseeba TC
First published: August 17, 2020, 10:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading