• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Fact check: വാളയാർ കേസിൽ പ്രതി ആത്മഹത്യ ചെയ്തിരുന്നോ?

വാളയാർ കേസിൽ പ്രതി ആത്മഹത്യ ചെയ്തിരുന്നോ?

News18 Malayalam | news18-malayalam
Updated: December 7, 2019, 6:09 PM IST
Fact check: വാളയാർ കേസിൽ പ്രതി ആത്മഹത്യ ചെയ്തിരുന്നോ?
Valayar
  • Share this:
ഹൈദരാബാദ് ബലാത്സംഗകേസിലെ പ്രതികളെ വെടിവെച്ച് കൊന്ന സംഭവം വലിയ ചർച്ചയാവുകയാണ്. ഇതോടൊപ്പം രാജ്യത്തെ മറ്റു ബലാത്സംഗ കേസുകളും സമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി മാറിയിട്ടുണ്ട്. വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടയച്ചതുമെല്ലാം അതിൽ പ്രധാനമാണ്. എന്നാൽ വാളയാർ കേസിലെ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തുവെന്ന പ്രചാരണവും നടക്കുന്നു.

വസ്തുതയെന്ത്? പ്രതി ആത്മഹത്യ ചെയ്തോ 

വാളയാർ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഇതിൽ ഒരാളാണ്  ആത്മഹത്യ ചെയ്തത്. വാളയാർ അട്ടപ്പള്ളം സ്വദേശി ജോൺ പ്രവീൺ വീടിന് സമീപം തൂങ്ങി മരിയ്ക്കുകയായിരുന്നു. 2017 ഏപ്രിൽ 25നായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് പ്രവീണിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ കേസിൽ പ്രവീൺ പ്രതിയായിരുന്നില്ലെന്നും ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് പറയുന്നത്.

ചോദ്യം ചെയ്യലിന് ശേഷം  പുറത്ത് വന്ന പ്രവീൺ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് പ്രവീണിന്റെ കുടുംബം പറയുന്നു. പ്രവീണിനെ പൊലീസ് മർദ്ദിച്ചതായും കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

ചോദ്യം ചെയ്ത എല്ലാവരെയും പൊലീസ് വിട്ടയച്ചിരുന്നോ?

വാളയാർ കേസിൽ, പെൺക്കുട്ടികളുടെ  മരണവുമായി ബന്ധപ്പെട്ട് പോലീസ് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്ത കുട്ടി മധുവിനെ പൊലീസ് വിട്ടയച്ചിരുന്നു. ഇത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നീട് കുട്ടി മധു കേസിൽ പ്രതിയായി. പൊലീസ് അറസ്റ്റു ചെയ്തു.കേസിൽ എത്ര പ്രതികൾ ?

വാളയാർ കേസിൽ അഞ്ചു പ്രതികളാണുള്ളത്. ഇതിൽ നാലുപേരെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടു. പ്രദീപ് കുമാർ, ഷിബു, വി മധു ( വലിയ മധു), എം മധു ( കുട്ടി മധു) എന്നിവരെയാണ് കോടതി വിട്ടയച്ചത്.  ഒരു പ്രതിക്ക്  പ്രായപൂർത്തിയാവാത്തതിനാൽ ജുവൈനൽ കോടതിയിലാണ് വിചാരണ നടക്കുന്നത്.

ഈ പ്രതികൾക്ക് ഇനി ശിക്ഷ കിട്ടില്ലേ?

പ്രതികളെ വെറുതെ വിട്ടയച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പെൺകുട്ടികളുടെ അമ്മയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വെറുതേ വിട്ട പോക്സോ കോടതി വിധി റദ്ദാക്കണമെന്നാണ് ആവശ്യം. ഇതോടൊപ്പം സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Also Read- വാളയാർ കേസ്: കോടതി വെറുതേ വിട്ട പ്രതികളിൽ ഒരാളെ നാട്ടുകാർ മർദിച്ചു; പ്രതി ആശുപത്രിയിൽ

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 7, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍