അധികാരം കൈപ്പിടിയിലാക്കാൻ അന്നമ്മയെ കൊന്നു; വഴിവിട്ട ബന്ധങ്ങൾ അറിഞ്ഞതോടെ ടോംതോമസിനെയും കൊലപ്പെടുത്തി

ഇതിനിടെ ജോളിയ്ക്ക് വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നതായും പൊലീസ് കരുതുന്നു. ഇക്കാര്യം ടോംതോമസ് അറിഞ്ഞതോടെയാണ് അദ്ദേഹത്തെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

news18-malayalam
Updated: October 6, 2019, 7:44 AM IST
അധികാരം കൈപ്പിടിയിലാക്കാൻ അന്നമ്മയെ കൊന്നു; വഴിവിട്ട ബന്ധങ്ങൾ അറിഞ്ഞതോടെ ടോംതോമസിനെയും കൊലപ്പെടുത്തി
News18
  • Share this:
കോഴിക്കോട്: കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പരയ്ക്ക് പിന്നില്‍ വ്യത്യസ്ത കാരണങ്ങൾ ആണെന്ന് പൊലീസിന്റെ നിഗമനം. പൊന്നാമറ്റം കടുംബത്തില്‍ അന്നമ്മയായിരുന്നു അധികാര കേന്ദ്രം. വീട്ടിലെ ദൈനംദിന കാര്യങ്ങളും പണമിടപാടുകളുമെല്ലാം നിയന്ത്രിച്ചിരുന്നത് അന്നമ്മയാണ്. ഈ അധികാര കേന്ദ്രം ഇല്ലാതാക്കി സ്വത്തിന്റെ നിയന്ത്രണം കൈപ്പിടിയിലാക്കുകയെന്ന ലക്ഷ്യമായിരുന്നു ആദ്യകൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

also read:കൂടത്തായ് കൊലപാതകം; ജോളി ജോസഫും സഹായികളും റിമാൻഡിൽ

നിത്യമദ്യപാനിയായിരുന്ന റോയിയും അച്ഛന്‍ ടോം തോമസുമായി വഴക്ക് പതിവായിരുന്നു. ഇതിനിടെ ജോളിയ്ക്ക് വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നതായും പൊലീസ് കരുതുന്നു. ഇക്കാര്യം ടോംതോമസ് അറിഞ്ഞതോടെയാണ് അദ്ദേഹത്തെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

കൊലപാതകങ്ങളെ കുറിച്ച് റോയി അറിഞ്ഞിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. മാതാപിതാക്കളുടെ കൊലപാതകത്തില്‍ പിന്നീട് റോയിക്ക് മനസ്താപമുണ്ടായി. വിവരം റോയി പുറത്തുപറയുമോയെന്ന് ഭയന്നാണ് ഭര്‍ത്താവിനെയും ഇല്ലാതാക്കാന്‍ ജോളി തീരുമാനിച്ചത്.

റോയിയുടെ കൊലപാതകത്തില്‍ സംശയം പ്രകടിപ്പിച്ചതാണ് അമ്മാവന്‍ മാത്യുവിന്റെ കൊലയിലേക്ക് നയിച്ചത്. ഷാജുവിനെ വിവാഹം കഴിക്കാന്‍ ജോളി തീരുമാനിച്ചതാണ് പിന്നീടുള്ള രണ്ടുകൊലപാതകങ്ങള്‍ക്ക് കാരണം. അന്ന് ജീവന്‍ നഷ്ടമായത് ഷാജുവിന്റെ ഭാര്യ സിലിക്കും മകള്‍ അല്‍ഫൈനും.

പരമ്പര കൊലയുടെ ദുരൂഹമായ വഴികളിലൂടെയെല്ലാം പോലീസ് സഞ്ചരിച്ചുകഴിഞ്ഞു. പക്ഷെ എല്ലാം വിട്ടുപറയാറായിട്ടില്ലെന്ന് എസ്.പി കെ.ജി സൈമണ്‍. അന്വേഷണത്തിന്റെ ഭാഗമായി ഇരുന്നൂറോളം പേരെ പൊലീസ് ചോദ്യം ചെയ്തു. മൂന്ന് വീടുകളില്‍ റെയ്ഡ് നടത്തി. എല്ലാം രഹസ്യമായിരുന്നു.

ജോളി ഇപ്പോള്‍ പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ കുടുംബത്തില്‍ ഇനിയും പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുമായിരുന്നെന്നും പൊലീസ് കരുതുന്നു.
First published: October 6, 2019, 7:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading