നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു: ഭിന്നശേഷിക്കാരനായ പ്രതിയെ തിരഞ്ഞ് പൊലീസ്

  അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു: ഭിന്നശേഷിക്കാരനായ പ്രതിയെ തിരഞ്ഞ് പൊലീസ്

  റെയിൽവെ സ്റ്റേഷനിലെ സിസിറ്റിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ഹരിദ്വാർ: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച ഭിന്നശേഷിക്കാരനായ ആളെ തിരഞ്ഞ് പൊലീസ്. ഹരിദ്വാർ റെയിൽവെ സ്റ്റേഷനിലാണ് മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയത്.

   Also Read-കോൺഗ്രസ് നേതാവിനെതിരെ പീഡന ആരോപണവുമായി സ്ത്രീ: പരാതി 32 വർഷങ്ങൾക്ക് ശേഷം

   ജൂലൈ 10 ന് നടന്ന സംഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് പുറംലോകം അറിയുന്നത്. കുട്ടിയെ കുരങ്ങ് കടിച്ചതാണെന്ന് പറഞ്ഞ് മാതാപിതാക്കൾ അധികൃതരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് തെളിയുകയായിരുന്നു.

   Also Read-പീഡനം ചെറുത്തു: ഡൽഹിയിൽ ഒൻപതുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

   റെയിൽവെ സ്റ്റേഷനിലെ സിസിറ്റിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. കാലിൽ മുടന്തുള്ള ഒരാൾ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ എടുത്തു കൊണ്ടു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

   First published:
   )}