• HOME
 • »
 • NEWS
 • »
 • crime
 • »
 • Dileep granted bail | പ്രോസിക്യൂഷന് തിരിച്ചടി; ഗൂഡാലോചനക്കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം

Dileep granted bail | പ്രോസിക്യൂഷന് തിരിച്ചടി; ഗൂഡാലോചനക്കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം

നടൻ ദിലീപിന് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു

ദിലീപ്

ദിലീപ്

 • Share this:
  നടൻ ദിലീപിന് (actor Dileep) കോടതി മുൻ‌കൂർ ജാമ്യം (anticipatory bail) അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. കഴിഞ്ഞ മാസമാണ് ദിലീപ് ഉൾപ്പെടെ ആറു പേർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇവർക്കെല്ലാം ജാമ്യം അനുവദിച്ചു.

  സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. വാദിയുടേയും പ്രതിയുടേയും ഭാഗത്തുനിന്ന് ഹാജരാക്കപ്പെട്ട ശബ്ദരേഖയും അടക്കം പ്രോസിക്യൂഷനും പ്രതിഭാഗവും എല്ലാവാദമുഖങ്ങളും നിരത്തി മണിക്കൂറുകൾ വാദിച്ചു.

  ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിധി രണ്ടാഴ്ചത്തെ വിശദമായ വാദം കേൾക്കലിന് ശേഷമാണ് ജസ്റ്റിസ് ഗോപിനാഥ് പി. പ്രസ്താവിച്ചത്.

  തനിക്കും മറ്റ് അഞ്ച് പേർക്കുമെതിരെ ക്രൈംബ്രാഞ്ച് പുതിയ എഫ്‌ഐആർ ഫയൽ ചെയ്തതിന് പിന്നാലെയാണ് നടൻ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

  അതേസമയം, 2017ൽ പ്രമുഖ നടിയെ ഓടുന്ന കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മുഖ്യ സൂത്രധാരനായി ദിലീപ് വിചാരണ നേരിടുകയാണ്.

  2017ലെ കേസ് അട്ടിമറിക്കാൻ ദിലീപ് ഉൾപ്പെടെയുള്ളവർ ശ്രമിച്ചതിന്റെയും ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കാൻ പദ്ധതിയിടുന്നതിന്റെയും എന്ന് ആരോപിച്ച് ശബ്ദരേഖ സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു. ഇതേത്തുടർന്ന് ബാലചന്ദ്രകുമാറിൽ നിന്ന് വിചാരണക്കോടതി രഹസ്യമൊഴി ശേഖരിച്ചിരുന്നു. തൽഫലമായി, ദിലീപിനും അഞ്ച് പേർക്കുമെതിരെ ഐപിസി സെക്ഷൻ 116 (പ്രേരണ), 118 (കുറ്റം ചെയ്യാനുള്ള രൂപരേഖ മറയ്ക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന) r/w സെക്ഷൻ 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പുതിയ കേസ് എടുത്തത്.

  തുടർന്ന് ദിലീപ്, സഹോദരൻ പി. ശിവകുമാർ അഥവാ അനൂപ്, ഭാര്യാസഹോദരൻ ടി.എൻ. സൂരജ് എന്നിവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരും ജാമ്യാപേക്ഷ നൽകിയിരുന്നു.

  ഹൈക്കോടതിയുടെ നിർദേശപ്രകാരം ജനുവരി 23 മുതൽ കേസുമായി ബന്ധപ്പെട്ട് നടൻ ഉൾപ്പെടെയുള്ളവരെ മൂന്നു ദിവസം തുടർച്ചയായി ചോദ്യം ചെയ്തിരുന്നു.

  പുതിയ എഫ്‌ഐആർ ഫയൽ ചെയ്ത ദിവസം വാങ്ങിയ പുതിയ ഫോണുകൾ ദിലീപിനും മറ്റുള്ളവർക്കും ലഭിച്ചതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു. പ്രതികൾ മുമ്പ് ഉപയോഗിച്ചിരുന്ന ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും തുടക്കത്തിൽ സമർപ്പിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് പ്രതികളോട് ഫോൺ വിട്ടുനൽകാൻ ആവശ്യപ്പെട്ട് പൊലീസ് കോടതിയിലെത്തിയത്. ഫോറൻസിക് പരിശോധനയ്ക്കായി ഫോണുകൾ മുംബൈയിലേക്ക് അയച്ചുവെന്ന് പറഞ്ഞ പ്രതികൾ അവ കോടതിയിൽ ഹാജരാക്കാൻ കുറച്ച് ദിവസമെടുത്തു.

  കുറ്റം തെളിയിക്കുന്നതിനുപകരം നടനെ കുടുക്കുകയാണ് പ്രോസിക്യൂഷന്റെ രഹസ്യ അജണ്ടയെന്ന് പ്രതിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി. രാമൻ പിള്ള, അദ്ദേഹത്തിന്റെ അസിസ്റ്റന്റ് അഭിഭാഷകൻ ഫിലിപ്പ് ടി. വർഗീസ് എന്നിവർ വാദമുഖങ്ങൾ നിരത്തി.

  2017-ലെ കേസിൽ നടന്റെ കുറ്റമോ പങ്കാളിത്തമോ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ, സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനയും തന്റെ കക്ഷിക്ക് എതിരാണെന്ന് അദ്ദേഹം ആവർത്തിച്ച് വാദിച്ചു.
  Published by:user_57
  First published: